വിഷം ചേർത്ത് ഐസ്ക്രീം കഴിച്ചു ബോധംകെട്ട ഭാര്യയേയും മക്കളെയും കിണറ്റിൽ എറിഞ്ഞു; ഗൃഹനാഥൻ മാവിന്കൊമ്പിൽ തൂങ്ങി; ബോധം വന്ന മകൾ പൈപ്പിൽ തൂങ്ങി കിടന്നു രക്ഷപെട്ടു

തൃശൂർ: തൃശൂര്‍:എരുമപ്പെട്ടി കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന് സമീപം ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. എരുമപ്പെട്ടി കൈക്കുളങ്ങര ക്ഷേത്രത്തിനടുത്ത് കാട്ടിലും പറമ്പില്‍ വേലായുധ െന്‍റ മകന്‍ സുരേഷ്(37), ഭാര്യ ധന്യ(34), മക്കളായ വൈഗ(8), വൈശാഖി(6) എന്നിവരാണ് മരിച്ചത്.സുരേഷിനെ മുറ്റത്തെ മാവില്‍ തൂങ്ങി മരിച്ച നിലയിലും മറ്റ് മൂന്നു പേരെ വീട്ടുവളപ്പിലെ കിണറ്റിലുമാണ് കണ്ടെത്തിയത്.കിണറിലെ മോട്ടോർ പൈപ്പിൽ തൂങ്ങി കിടക്കുകയായിരുന്ന വൈഗയുടെ ഇരട്ട സഹോദരി വൈഷ്ണവിയെ നാട്ടുകാർ കിണറ്റിൽ നിന്ന് രക്ഷപെടുത്തി തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തു.

ഞായറാഴ്ച രാത്രി സുരേഷ് കുമാർ ഐസ്‌ക്രീമിൽ വിഷം കലർത്തി ഭാര്യയ്ക്കും മക്കൾക്കും നൽകി. അബോധാവസ്ഥയിലായ ഭാര്യയെയും മൂന്നുമക്കളെയും കിണറ്റിലേക്ക് എറിഞ്ഞു. തുടർന്ന് സുരേഷ്‌കുമാർ സമീപത്തെ മാവിൻകൊമ്പിൽ കയറിൽ തൂങ്ങിമരിച്ചുവെന്നാണ് സൂചന. ഐസ്‌ക്രീം കഴിച്ച് അല്പസമയത്തിനകം ഛർദ്ദിച്ചതിനാൽ വൈഷ്ണയ്ക്ക് കിണറ്റിൽ വീണയുടൻ ബോധം തിരികെക്കിട്ടി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ പ്രഭാതസവാരിക്ക് വീടിനു മുന്നിലൂടെ പോയ സമീപവാസി കിണറ്റിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടു. തുടർന്ന് സമീപത്തെ ചായക്കടയിൽനിന്ന് നാട്ടുകാരെ വിളിച്ചുവരുത്തി കുട്ടിയെ പുറത്തെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്മയും സഹോദരിമാരും വെള്ളത്തിനടിയിൽ ഉണ്ടെന്ന് കുട്ടിയാണ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് സുരേഷ്‌കുമാറിനെ മാവിൽ തൂങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തുകയും ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈഷ്ണയ്ക്ക് പ്രഥമശുശ്രൂഷ നൽകി. ഉച്ചയോടെ ആശുപത്രി വിട്ടു. കിണറ്റിലെ മൃതദേഹങ്ങൾ കുന്നംകുളത്തുനിന്ന് അഗ്‌നിരക്ഷാസേന എത്തി പുറത്തെടുത്തു. ഐ. രാജേഷ് കെ. മേനോൻ, എരുമപ്പെട്ടി എസ്.ഐ. കെ.വി. വനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധന നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹങ്ങൾ പുതുശ്ശേരി പുണ്യതീരത്ത് സംസ്‌കരിച്ചു.

വീടിനകത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ കടുത്ത സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് എഴുതിയിട്ടുണ്ട്. കടം വീട്ടാന്‍ വീടും സ്ഥലവും വില്‍ക്കാന്‍ കഴിയാത്തതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. വീടുകളില്‍ ടൈല്‍ വിരിക്കുന്നതിന്റെ കരാര്‍ ജോലിക്കാരനായിരുന്ന സുരേഷ്‌കുമാര്‍ സ്വകാര്യ കുറി നടത്തി പൊളിഞ്ഞാണ് സാമ്പത്തിക പ്രതിസന്ധിയിയത്.

സുരേഷ്‌കുമാർ ടൈൽസ് പണിക്കാരനായിരുന്നു. കുറി, പലിശയിടപാടുകളും ലോട്ടറി വിൽപ്പനയും ഉണ്ടായിരുന്നു. പലിശക്ക് കൊടുത്ത പണം തിരികെ കിട്ടാതായതോടെ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. വീട്ടിൽ ജപ്തിനോട്ടീസ് പതിക്കുമെന്ന് കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ബ്ലെയ്ഡ് ഭൂമാഫിയയുടെ മാനസിക പീഡനവും ഭീഷണിയുമാണു നാടിനെ നടുക്കിയ കൃത്യത്തിനു കുടുംബത്തെ പ്രേരിപ്പിച്ചതെന്ന നാട്ടുകാരുടെ ആരോപണം ശക്തമായതോടെ സ്ഥലം എംഎ‍ൽഎയും വ്യവസായ മന്ത്രിയുമായ എ.സി. മൊയ്തീൻ സംഭവത്തിൽ അന്വേഷണം ശക്തമാക്കാനും കർശന നടപടി സ്വീകരിക്കാനും പൊലീസിന് നിർദ്ദേശം നൽകി.

വരവൂർ പിലക്കാട് കളരിക്കൽ ചന്ദ്രന്റെ മകളാണ് ധന്യ. മരിച്ച വൈഗയും രക്ഷപ്പെട്ട വൈഷ്ണയും ഇരട്ടകളും കടങ്ങോട് സർക്കാർ എൽ.പി. സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിനികളുമാണ്. വൈശാഖി ഇതേ സ്‌കൂളിൽ ഒന്നാം ക്ലാസിലായിരുന്നു.

Top