തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുണ്ടാകും, ആചാരങ്ങളില്‍ മാറ്റമില്ല; ആരാധകരുടെ മനം നിറച്ച് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: പൂരം ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഉണ്ടാകുമെന്ന് ഉറപ്പായി. തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഉള്‍പ്പെടെയുളളവ മുന്‍വര്‍ഷത്തേതുപോലെ നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തൃശൂര്‍ പൂരത്തില്‍ ആചാരങ്ങള്‍ മുടങ്ങില്ല എന്നും ഉറപ്പ്. വെടിക്കെട്ട് ഉള്‍പ്പെടെയുളളവയ്ക്ക് മുടക്കമുണ്ടാകില്ല. ആചാരാനുഷ്ഠാനങ്ങള്‍ തുടരാം. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനും തീരുമാനമായി.

പൂരം വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരള ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണു രാത്രിയില്‍ ഉഗ്രശബ്ദത്തോടെയുള്ള വെടിക്കെട്ടു നടത്തുന്നത് ഹൈക്കോടതി കഴിഞ്ഞ വര്‍ഷം നിരോധിച്ചത്. ഇതേത്തുടര്‍ന്നു സാംപിള്‍ വെടിക്കെട്ട് നടത്താന്‍ ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ച് ഉപാധികളോടെ അനുമതി നേടിയിരുന്നു.

Top