കോട്ടയം: അഞ്ചു വകുപ്പുകളെ യോജിപ്പിച്ച് പൊതുജനങ്ങൾക്കും ജീവനക്കാർക്കും പ്രയോജനമില്ലാത്ത തദ്ദേശ പൊതു സർവ്വീസ് രൂപീകരണത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം.ജെ. തോമസ് ഹെർബിറ്റ് ആവശ്യപ്പെട്ടു. കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് മുൻപിൽ കേരള എൻ ജി ഒ അസോസിയേഷൻ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു . കെ മാത്യു , ജില്ലാ സെക്രട്ടറി സോജോ തോമസ് , വി പി ബോബിൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എം. ഫ്രാൻസിസ് , അഷറഫ് പറപ്പള്ളി , റോജൻ മാത്യു , പി. എച്ച് ഹാരിസ്‌മോൻ, കെ. സി.ആർ തമ്പി, ജില്ലാ ട്രഷർ സഞ്ജയ് എസ്.നായർ, ജില്ലാ ഭാരവാഹികളായ ജെ ജോബിൻസൺ, അനുപ് പ്രാപ്പുഴ , ജോഷി മാത്യു, ബിജു ആർ , അജേഷ് പി.വി , സ്മിതാ രവി,എന്നിവർ പ്രസംഗിച്ചു .
പ്രദീഷ് കുമാർ കെ. സി, സജിമോൻ സി എബ്രഹാം ,
പി എൻ ചന്ദ്രബാബു, ജോണികുട്ടി എം.സി., ജോർജ് കെ. വി, രാജേഷ് വി. ജി, മുഹമ്മദ് അജ്മൽ, അരവിന്ദാക്ഷൻ, ബിന്ദു എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.