തിരുവനന്തപുരം: ബ്ലാക്‌മെയിലിങും ഹണിട്രാപ്പുമായി കോടികള്‍ തട്ടിയ സംഭവം പുറത്തായതോടെ മലയാള മാധ്യമ ലോകത്തിന് തന്നെ മാനക്കേടുണ്ടാക്കിയ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ മാത്യുസാമുവലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഒളിക്യാമറയില്‍ കുടുക്കി ഭീഷണിപ്പെടുത്തിയെന്ന ഞെട്ടിയ്ക്കുന്ന പരാതിയാണ് ആഭ്യന്തര വകുപ്പിന് ലഭിച്ചിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരിന്റെ ഔദ്യേഗിക വസതിയിലെത്തിയ മാത്യുസാമുവല്‍ തിരുവഞ്ചൂരിനെ തന്റെ കൈവശമുള്ള വിഡീയോയെ കുറിച്ച് വിവരം നല്‍കി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയെ നേരിട്ടെത്തി ഭീഷണിപ്പെടുത്താന്‍ ബലമുള്ള സ്‌ഫോടതാത്മകമായ വീഡിയോയാണ് മാത്യുസാമുവലിന്റെ കൈവശമുള്ളതായാണ് സൂചന. എന്നാല്‍ തന്നെ മാത്യുസാമുവല്‍ ഭീഷണിപ്പെടുത്തിയട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎഎല്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. തന്നെ കാണാനും മാത്യുസാമുവല്‍ വന്നിട്ടില്ല. മന്ത്രിയായിരിക്കുമ്പോള്‍ തന്നെ ഭീഷണിപ്പെടുത്തേണ്ട ഒരു സാഹചര്യവും നിലവിലിലുണ്ടായിരുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു. തനിക്കെതിരായ ഒരു തെളിവുകളും അദ്ദേഹത്തിന്റെ പക്കലില്ലെന്നും എംഎല്‍എ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാത്യുസാമുവല്‍ ഭീഷണിപ്പെടുത്തിയത് എന്തിനായിരുവെന്ന് പുറംലോകമറിഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പങ്ങള്‍ക്ക് വഴിവെച്ചേക്കും. കേരളത്തിലെ നിരവധി മന്ത്രിമാര്‍ ഇത്തരത്തില്‍ മാത്യുസാമുവലിന്റെ ഭീഷണിക്ക് ഇരയായിട്ടുണ്ടെന്നു പരാതിക്കാരന്‍ ചൂണ്ടികാട്ടുന്നു. മുന്‍ ചീഫ് സെക്രട്ടറി, കെഡിഡിസി മാനേജിങ് ഡയറക്ടര്‍ തുടങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ ആഭ്യന്തരമന്ത്രിയേയു ഒളിക്യാമറയില്‍ കുടുത്തി ബ്ലാക്‌മെയില്‍ ചെയ്തുവെന്ന സംഭവം പുറത്ത് വരുന്നത്. സരിതാ ശാലുമേനോന്‍ വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് ഈ ഭീഷണിപ്പെടുത്തല്‍ നടന്നത് എന്നതാണ് ശ്രദ്ധേയം. ഈ സംഭവം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിഷേധിച്ചതും കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.
മാത്യുസാമുവലിന്റെ തട്ടിപ്പുകള്‍ ഇന്ത്യന്‍ എക്‌സ്പ്രസടക്കമുള്ള ദേശിയ മാധ്യമങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. നാരദയ്‌ക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ മാത്യുസാമുവലിന്റെ സാമ്പത്തിക ഉറവിടത്തെകുറിച്ചും അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.