തുഷാറും ബിജെപി ബന്ധം അവസാനിപ്പിക്കുന്നു; ബിഡിജെഎസ് ബന്ധം ശരിയാക്കാന്‍ കേന്ദ്ര മന്ത്രിമാരുമായി ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച

ബിജെപി വിടാനുറച്ച് തുഷാര്‍ വെള്ളാപ്പള്ളിയും ബിഡിജെഎസും. വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ലഭിച്ചില്ലെന്നതിനാലാണ് നടപടിക്കൊരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ എന്‍ഡിഎ നേതൃസംഘം ഇന്നു കേന്ദ്രമന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്ചകളില്‍ എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കില്ല. നേരത്തെ ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചിരുന്നു. അന്ന് അതിനെ തുഷാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ വാഗ്ദാനമൊന്നും പാലിക്കാത്തതിനാല്‍ ബിജെപി ബന്ധത്തെ കുറിച്ച് തുഷാറും വീണ്ടുവിചാരത്തിന് തയ്യാറാവുകയായിരുന്നു.

ഇതേസമയം, പൂര്‍ണമായും നിസ്സഹകരിച്ചുവെന്ന ആരോപണം ഒഴിവാക്കാന്‍ ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടി.വി.ബാബു ഡല്‍ഹിയിലേക്ക് പോകുന്ന ബിജെപി സംഘത്തിലുണ്ടാകും. ബിജെപി കേന്ദ്രനേതൃത്വം ബിഡിജെഎസിനു നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലുള്ള അതൃപ്തിയുടെ സൂചനയായിട്ടാണു തുഷാറിന്റെ വിട്ടുനില്‍ക്കല്‍. കേരളത്തിലെ എന്‍ഡിഎ പ്രവര്‍ത്തനങ്ങളിലും ബിജെപി ബിഡിജെഎസ് ഏകോപനമില്ല. ലോക്സഭാ തിരഞ്ഞെടുപ്പു തയ്യാറെടുപ്പുകളും ബിജെപി സ്വന്തം നിലയില്‍ ആസൂത്രണം ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് തുഷാറിന്റെ വിട്ടു നില്‍ക്കല്‍. ബിജെപി കേന്ദ്രനേതൃത്വവുമായി തുഷാര്‍ വെള്ളാപ്പള്ളി നടത്തുന്ന അടുത്തഘട്ട ചര്‍ച്ചയെ ആശ്രയിച്ചാകും ബന്ധം തുടരണോ എന്ന തീരുമാനം.
കേന്ദ്രസര്‍ക്കാര്‍ തലത്തിലുള്ള പദവികളിലും ബോര്‍ഡുകളിലും ബിജെപിക്കാരെ മാത്രം നിയമിച്ച് ബിഡിജെഎസിനെ പൂര്‍ണമായും അവഗണിക്കുന്നതില്‍ തുഷാര്‍ വെള്ളാപ്പള്ളിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതിഷേധത്തിലാണ്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തിരക്കുകള്‍ക്കുശേഷം കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നാണ് അമിത് ഷാ നേരത്തേ അറിയിച്ചത്. വൈകാതെ പദവികള്‍ കിട്ടിയില്ലെങ്കില്‍ ബിഡിജെഎസ് മുന്നണി വിടും. കേരളത്തിലെ ബിജെപി നേതൃത്വം പൂര്‍ണ്ണ പരാജയമാണെന്നും ബിഡിജെഎസിന് അഭിപ്രായമുണ്ട്. ഇക്കാര്യം കേന്ദ്ര നേതാക്കളേയും അറിയിച്ചിട്ടുണ്ട്. ബിഡിജെഎസിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നാണ് പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കയര്‍ ബോര്‍ഡിലേക്കുള്ള നിയമനമാണ് പ്രധാനമായും ബിഡിജെഎസ് ആഗ്രഹിക്കുന്നത്. ഇതിനൊപ്പം കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നല്‍കണമെന്നും ആവശ്യപ്പെടുന്നു. ഇത് രണ്ടും അംഗീകരിച്ചില്ലെങ്കില്‍ മുന്നണി വിടാനാണ് തുഷാറിന്റെ തീരുമാനം. ഇത്തരമൊരു സന്ദേശം നല്‍കാനാണ് ഡല്‍ഹി യാത്രയില്‍ നിന്ന് തുഷാര്‍ വിട്ടു നില്‍ക്കുന്നത്. ഈ സമ്മര്‍ദ്ദം വിജയിക്കുമെന്നാണ് ബിഡിജെഎസിന്റേയും പൊതുവിലയിരുത്തല്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം തങ്ങളുടെ വാക്കുകള്‍ കേള്‍ക്കുന്നില്ല. കേരളത്തിലെ ബിജെപിയില്‍ ഗ്രൂപ്പിസം മാത്രമാണുള്ളതെന്നും തുഷാറിന് അഭിപ്രായമുണ്ട്.

Top