ബിസിനസ് ക്ലാസില്‍ എക്കോണമി ക്ലാസിനേക്കാളും കുറഞ്ഞ പൈസയ്ക്ക് യാത്ര ചെയ്യണോ… എങ്കില്‍ അതിനു ചില സൂത്ര പണികളുണ്ടെന്നാണ് ഇക്കാര്യത്തില്‍ മിടുക്കന്‍മാരായവര്‍ പറയുന്നത്. ഇതിനായി ഹിഡന്‍ സിറ്റി എന്നൊരു തന്ത്രം ബുക്കിങ്ങിനിടയില്‍ പയറ്റിയാല്‍ മതിയെന്നാണ് ട്രാവല്‍ എക്‌സ്പര്‍ട്ടായ ഗില്‍ബര്‍ട്ട് ഓട്ട് നിര്‍ദേശിക്കുന്നത്.
നിങ്ങള്‍ക്ക് എത്തേണ്ട സ്ഥലത്തേയ്ക്ക് എത്തുന്നതിന് മുമ്പ് മറ്റൊരു നഗരത്തിലേക്ക് ടിക്കറ്റെടുക്കുകയും അവിടെ നിന്നും നിങ്ങള്‍ക്ക് അന്തിമമായി എത്തേണ്ടുന്നയിടത്തേക്ക് ടിക്കറ്റെടുക്കുകയും അത് വഴി ചാര്‍ജില്‍ വന്‍ലാഭമുണ്ടാക്കുകയും ചെയ്യുന്ന തന്ത്രമാണിത്. നേരിട്ടുള്ള വിമാനത്തില്‍ പോകുന്നതിനേക്കാള്‍ ഇത്തരത്തില്‍ മുറിഞ്ഞ് യാത്ര ചെയ്യുന്നതിലൂടെ ടിക്കറ്റ് ചാര്‍ജ് ലാഭിക്കുന്ന ട്രിക്കാണിത്. ഹിഡന്‍ സിറ്റി ടിക്കറ്റിങ് എന്നും ഇതറിയപ്പെടുന്നുണ്ട്. ഉദാഹരണമായി ലണ്ടനില്‍ നിന്നും ലോസ് ഏയ്ജല്‍സിലേക്ക് ഈ ട്രിക്കിലൂടെ നിങ്ങള്‍ക്ക് വെറും 515 പൗണ്ട് മുടക്കി പ്രീമിയം എക്കണോമിയില്‍ യാത്ര ചെയ്യാം.
എന്നാല്‍ ലണ്ടനില്‍ നിന്നും നേരിട്ട് ഇവിടേക്ക് എക്കണോമി ഫ്‌ലൈറ്റില്‍ 539 പൗണ്ട് ചെലവാകുന്നതാണ്. ലണ്ടനില്‍ നിന്നും ലോസ് ഏയ്ജല്‍സിലേക്ക് എയര്‍ ന്യൂസിലാന്‍ഡില്‍ നേരിട്ട് സഞ്ചരിക്കുമ്പോഴാണ് 539 പൗണ്ട് ചെലവാകുന്നത്. എന്നാല്‍ സ്വീഡനില്‍ നിന്നും ലോസ് ഏയ്ജല്‍സിലേക്ക് ബ്രിട്ടീഷ് എയര്‍വേസില്‍ എക്കണോമിയില്‍ സഞ്ചരിക്കുന്നതിന് വെറും 486 പൗണ്ടേ ചെലവ് വരുന്നുള്ളൂ. ലണ്ടനില്‍ നിന്നും സ്വീഡനിലേക്ക് വണ്‍വേ ഫ്‌ലൈറ്റിന് ചുരുങ്ങിയ ചാര്‍ജേ വരുന്നുള്ളൂ. അതായത് മൊണാര്‍ക് എയര്‍വേസ് പോലുള്ളവയ്ക്ക് ഈ റൂട്ടില്‍ വെറും 29 പൗണ്ട് മതി. അങ്ങനെ വരുമ്പോള്‍ ലണ്ടനില്‍ നിന്നും ലോസ്ഏയ്ജല്‍സിലേക്ക് മൊത്തത്തില്‍ 515 പൗണ്ടേ ചെലവ് വരുന്നുള്ളൂ.
ചില റൂട്ടുകളില്‍ നിങ്ങള്‍ ബിസിനസ് ക്ലാസിലാണ് സഞ്ചരിക്കുന്നതെങ്കില്‍ ലാഭം ഇരട്ടിയാക്കാം. ഉദാഹരണമായി ലണ്ടനില്‍ നിന്നും റിയോവിലേക്ക് ബിസിനസ് ക്ലാസില്‍ വരുന്ന ചെലവ് 2052 പൗണ്ടാണ്. എന്നാല്‍ നിങ്ങള്‍ ലണ്ടനില്‍ നിന്നും ബ്രസല്‍സിലേക്കും അവിടെ നിന്നും റിയോവിലേക്കും സഞ്ചരിച്ചാല്‍ വെറും 1263 പൗണ്ടേ ചാര്‍ജ് വരുന്നുള്ളൂ. ഇത്തരത്തില്‍ പയറ്റുന്ന ഹിഡന്‍ സിറ്റി ടിക്കറ്റിങ് നിയമവിരുദ്ധമായ കാര്യമല്ലെന്നാണ് ഓട്ട് വിവരിക്കുന്നത്. നിങ്ങളുടെ ഫൈനല്‍ ലെഗ് മിസായ വിവരം എയര്‍ലൈനിനെ അറിയിക്കേണ്ടില്ലെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.എന്തുകൊണ്ടാണ് നേരിട്ടുള്ള ഒരു വിമാനം നിങ്ങള്‍ കയറാതെ വിട്ടതെന്ന് എയര്‍ലൈനിന് മനസിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. നിങ്ങളുടെ ഇത്തരം തന്ത്രങ്ങളെ പറ്റി ആരോടും പറയാതിരിക്കുന്നതാണ് നല്ല. ആരെങ്കിലും ഇതിനോട് ചോദിച്ചാല്‍ അതിന് എന്തെങ്കിലും ഒരു കാരണം പറഞ്ഞാലും മതി.
നിങ്ങളുടെ ലഗേജുകള്‍ക്ക മുകളില്‍ നിങ്ങള്‍ക്ക് അവസാനമെത്തേണ്ടുന്ന നഗരത്തിന്റെ പേരെഴുതാന്‍ സാധിക്കുകയില്ല. മറിച്ച് നിങ്ങള്‍ ഇടത്താവളമായി പോകുന്ന നഗരത്തിന്റെ പേരായിരിക്കും എഴുതേണ്ടി വരുക. പിന്നീട് അവിടെ നിന്നും ഫൈനല്‍ ഡെസ്റ്റിനേഷനിലേക്ക് പോകുമ്പോള്‍ അതിനനുസരിച്ചുള്ള മാറ്റം വരുത്തേണ്ടി വരും.ഹിഡന്‍ സിറ്റി ഡീലുകള്‍ കണ്ടെത്താന്‍ ഫ്‌ലൈയര്‍ടാക്ക് പോലുള്ള സൈറ്റുകള്‍ നിങ്ങള്‍ക്ക് വഴി കാട്ടുന്നതാണ്. ഇത്തരത്തിലുള്ള മിക്ക ഡീലുകളും ഇതില്‍ കാണാന്‍ സാധിക്കും. യൂറോപ്പില്‍ ഡബ്ലിന്‍, സ്റ്റോക്ക്‌ഹോം, ഹെല്‍സിങ്കി, മിലാന്‍, എന്നിവിടങ്ങളിലേക്കുള്ള ചാര്‍ജുകള്‍ എല്ലായ്‌പോഴും മറ്റുള്ള ഇടങ്ങളിലേക്ക് ഉള്ളതിനേക്കാള്‍ താരതമ്യേന കുറവാണ്.