മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധം; ചിത്രങ്ങള്‍ പുറത്ത്; പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മയക്കുമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധമുള്ള പോലീസുകാരന് സസ്‌പെന്‍ഷന്‍. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ ലഹരി മാഫിയ ക്യാമ്പ് നടത്തിയ സ്ഥലത്തിന്റെ ഉടമ അയ്യൂബിനൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്തെത്തിയത്തിന് പിന്നാലെയാണ് താമരശ്ശേരി മൂന്നാംതോട് സ്വദേശിയായ രജിലേഷിനെതിരെ അന്വേഷണം ആരംഭിച്ചത്.

നേരത്തെ രജിലേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ് സമര രംഗത്ത് ഇറങ്ങുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കൊടുവള്ളി എംഎല്‍എ എം.കെ മുനീറും സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അയ്യൂബ് ഖാനും, രജിലേഷും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഫോട്ടോ പൊലീസിനെ അക്രമിച്ച കേസിലെ പ്രതി നിബിലിന്റെറെ വീട്ടുമുറ്റത്ത് നിന്നും ഒന്നര മാസം മുമ്പ് എടുത്തതാണ്. അതോടൊപ്പം താമരശ്ശേരി പോസ് ഓഫിസിനു സമീപം വീട് കേന്ദ്രീകരിച്ച് എംഡിഎം വില്‍പ്പന നടത്തിയ കേസിലെ പ്രതി അതുലിന് ഒപ്പം രജിലേഷ് നില്‍ക്കുന്ന ഫോട്ടോയും പുറത്ത് വന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top