സിനിമിലെ നടിമാരേക്കുറിച്ച് പൊതു സമൂഹത്തില്‍ ചില മുന്‍ധാരണകളൊക്കെയുണ്ട്. പ്രത്യേകിച്ച് നടിമാരുടെ ജീവിതത്തേക്കുറിച്ച്. ഒരു നടി ഒറ്റയ്ക്ക് താമസിച്ചാല്‍ അതിന് പിന്നില്‍ മറ്റ് പലതുമാണ് നടക്കുന്നതെന്നാണ് ആളുകളുടെ ധാരണ.നടികളുടെ പ്രധാന വരുമാന മാര്‍ഗം അവരുടെ ശരീരമാണെന്ന ധാരണയാണ് പല ആളുകള്‍ക്കും ഉള്ളത്. മുംബൈയില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ ഫ്‌ളാറ്റ് ലഭിക്കില്ലെന്ന് പിങ്കിലൂടെ ശ്രദ്ധേയയായ നടി തപ്‌സി പന്നു പറഞ്ഞതും ഇതേകാരണത്താല്‍ തന്നെ.
ഇക്കുറി പണി കിട്ടിയത് ബോളിവുഡ് നായിക നിധി അഗര്‍വാളിനാണ്. മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയായിരുന്ന നിധി അവിടെ നിന്നും ഇറക്കി വിട്ടു. നടിക്കെതിരെ നിരവധി ആരോപണങ്ങള്‍ നിരത്തിയാണ് അവര്‍ ഇറക്കി വിട്ടത്. നടിയെ അവര്‍ ഇറക്കിവിട്ടത് പിന്നില്‍ സദാചാര സംരക്ഷണത്തിന്റെ ചാര കണ്ണുകള്‍ തന്നെയാണ്. നിധിയുടെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിച്ചാണ് അവരുടെ നടപടി. നടി അവിഹിതമാര്‍ഗത്തിലൂടെ പണം സമ്പാദിക്കുന്നു എന്നാണ് അവരുടെ കാഴ്ചപ്പാട്. നടിമാര്‍ക്ക് ഒറ്റയ്ക്ക് മുംബൈയില്‍ താമസിക്കാന്‍ ബുദ്ധിമുട്ടാണെന്ന് നടി തപ്‌സി പന്നു പറഞ്ഞിട്ട് അധികം നാളുകളായിട്ടില്ല. നടികള്‍ക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നഗരം മാറുകയാണ്.
സദാചാരത്തില്‍ ചാരക്കണ്ണുകള്‍ അവര്‍ക്ക് നേരെ തുറന്നിരിക്കുകയാണ്. നടിമാരുടെ വരുമാന മാര്‍ഗത്തേക്കുറിച്ചാണ് പലരും ആശങ്കപ്പെടുന്നത്. അവിഹത മാര്‍ഗങ്ങളിലൂടെയാണ് നടികള്‍ പണം സമ്പാദിക്കുന്നതെന്നാണ് പലരുടേയും വിശ്വാസം. വളര്‍ന്ന് വരുന്ന നടികള്‍ക്ക് മുംബൈയില്‍ താമസിക്കാന്‍ സ്ഥലം കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ലെന്നാണ് നിധി പറയുന്നത്. ബംഗളൂരു സ്വദേശിയാണ് നിധി അഗര്‍വാള്‍. ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രത്തില്‍ അഭിനയിക്കുകയാണ് നിധി. കഴിഞ്ഞ ആറ് മാസമായി നിധി തന്റെ സുഹൃത്തതിനൊപ്പമാണ് അപ്പാര്‍ട്ട്‌മെന്റില്‍ താമസം. അവിടെ നിന്നും പുറത്താക്കിയതോടെ താമസത്തിന് പുതിയ സ്ഥലം കണ്ടെത്തേണ്ട അവസ്ഥയിലാണ് നിധി ഇപ്പോള്‍.
ടൈഗര്‍ ഷറോഫിന്റെ നായികയായി മുന്ന മൈക്കിള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നിധി. ചിത്രത്തിനായി എഴുതിയ കരാറില്‍ മറ്റ് നായികമാര്‍ക്ക് ഉള്ള നിബന്ധനകള്‍ക്ക് പുറമേ നിധിക്കായി പ്രത്യേകം ചില നിബന്ധനകള്‍ എഴുതിച്ചേര്‍ത്തിരുന്നു. ഇത് ബോളിവുഡില്‍ ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. നിധിയുടെ നല്ല നടപ്പിനെ സംശയിക്കാന്‍ ഇടനല്‍കുന്നതായിരുന്നു. കരാറിലെ നിബന്ധന. മുന്ന മൈക്കളിന്റെ ചിത്രീകരണം അവസാനിക്കുന്നത് വരെ മറ്റ് പുരുഷന്മാരുമായി അടുപ്പം പുലര്‍ത്തരുതെന്നായിരുന്നു കരാറിലെ നിബന്ധന. ഇത്തരത്തിലൊരു നിബന്ധന മുന്നോട്ട് വയ്‌ക്കേണ്ടി വന്നെങ്കില്‍ ആ സാഹചര്യത്തേക്കുറിച്ച് വെറുതേ ഒന്ന് ആലോചിച്ച് നോക്കാവുന്നതേ ഉള്ളു.