അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ഉപയേഗിക്കാനുള്ള സമയപരിധി നീട്ടി ടോള്‍പിരിവ് തിങ്കളാഴ്ച്ചവരെ അവധി

തിരുവനന്തപുരം: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ഉപയേഗിക്കാനുള്ള സമയപരിധി നീട്ടി. 500, 1000 രൂപ നോട്ടുകള്‍ മൂന്നു ദിവസം കൂടി ഉപയോഗിക്കാം. നേരത്തേ ഇളവുനല്‍കിയ അവശ്യസേവനങ്ങള്‍ക്കുമാത്രമാണ് ഇത് ബാധകം. അസാധുവായ 500, 1000 രൂപ നോട്ടുകള്‍ മൂന്നു ദിവസം കൂടി ഉപയോഗിക്കാം. റയില്‍വേയും ഗടഞഠഇയും പെട്രോള്‍ പമ്പുകളും പാല്‍ ബൂത്തുകളും സ്വീകരിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഫാര്‍മസികള്‍ എന്നിവയും നോട്ട് എടുക്കും. വിമാനത്താവളങ്ങളിലും ശ്മശാനങ്ങളിലും സ്വീകരിക്കും, തിങ്കളാഴ്ചവരെ സംസ്ഥാനത്ത് ടോള്‍ പിരിവ് ഇല്ല.

പൊതുജങ്ങള്‍ക്ക് ആവശ്യത്തിനുള്ള പണം ബാങ്കുകളിലുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആര്‍ബിഐ. . ബാങ്കുകളുടെ എല്ലാ ബ്രാഞ്ചിലും പണം ഇതിനോടകം എത്തിച്ചിട്ടുണ്ട്. 500, 1000 നോട്ടുകള്‍ മാറിവാങ്ങാന്‍ ഡിസംബര്‍ മുപ്പതുവരെ സമയമുള്ളതിനാല്‍ പൊതുജനങ്ങള്‍ക്ക് ക്ഷമയുണ്ടാകണമെന്നും റിസര്‍വ് ബാങ്ക് അഭ്യര്‍ത്ഥിച്ചു. അതേസമയം, കള്ളപ്പണത്തെ നേരിടാനായി നോട്ടുകള്‍ പിന്‍വലിച്ച ശേഷം അമ്പത്തിമൂവായിരം കോടിരൂപയുടെ നിക്ഷേപമുണ്ടായതായി എസ്.ബി.ഐ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ മാത്രം രാജ്യത്തെ ശാഖകളില്‍ മുപ്പത്തിരണ്ടായിരം കോടിരൂപ നിക്ഷേപിച്ചതായും എസ്ബിഐ അറിയിച്ചു. എന്നാല്‍, അത്യാവശ്യഘട്ടങ്ങളില്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാന്‍ ഒരുമാസത്തേക്കുകൂടി സമയം ആവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് അഹമ്മദാബാദ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തു.

Top