ന്യൂഡല്‍ഹി: സീരിയല്‍നടിയെ വിമാനത്തില്‍ സഹയാത്രികന് മാനഭംഗപ്പെടുത്തിയതായി പരാതി. കളേഴ്സ് ചാനലിലെ ഉത്തരന് എന്ന പരമ്പരയിലെ താരമായ ടിന ദത്തയാണ് പരാതി നല്‍കിയത്.
വെള്ളിയാഴ്ച രാവിലെ ജെറ്റ് എയര്‍വെയ്സിലായിരുന്നു സംഭവം. താരം മുംബൈയില്‍നിന്നും രാജ്കോട്ടിലേക്ക് പോകുകയായിരുന്നു. ടിനയുടെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്ത രാജേഷ് എന്നയാളാണ് മാനഭംഗപ്പെടുത്തിയതെന്ന് നടി പറയുന്നു. ഇയാള്‍ ടിനയുടെ ശരീരഭാഗങ്ങളില്‍ കയറിപിടിക്കുകയായിരുന്നു. ടിന പ്രതികരിച്ചതോടെ വിമാന ജീവനക്കാര്‍ ഇടപെട്ടു.
എന്നാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായില്ല. ഇയാളെ സീറ്റില്‍നിന്നും മാറ്റിയിരുത്തുക മാത്രമാണ് ചെയ്തത്. പൈലറ്റിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ടിന പറയുന്നു. സംഭവം സംബന്ധിച്ച് ടിന ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് ഇത് പുറംലോകം അറിയുന്നത്.