സദാചാര ഗുണ്ടായിസം നിയസഭയില്‍ എടാപോടാ വിളി ; സഭയെ ഞെട്ടിച്ച് നാടകീയ രംഗങ്ങള്‍

കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടകള്‍ക്ക് പോലീസ് ഒത്താശ ചെയ്തതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിയമസഭയ കയ്യങ്കാളിയിലേക്ക് നീങ്ങി.വാടാ പോടാ വിളികളോടെ എംഎല്‍എമാര്‍ മുഖാമുഖം വന്നപ്പോള്‍ ഒരുവേള സഭാ നടുത്തളം കയ്യാങ്കളിയോളമെത്തി. കെഎം മാണിയുടെ ബജറ്റ് അവതരണ സമയത്തെ ബഹളത്തോട് അടുക്കും വിധമായിരുന്നു സഭയിലെ സംഭവങ്ങള്‍. ഇതേ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.

ശിവസേനയെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതോടെ സഭ സംഘര്‍ഷഭരിതമായി. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയസിനടുത്തേക്ക് നീങ്ങി. ഒപ്പം ഭരണപക്ഷ എംഎല്‍എമാരും നടുത്തളത്തിലേക്ക് കുതിച്ചു.
പ്രതിപക്ഷത്തു നിന്ന് ഹൈബി ഈഡനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസിന്റെ സംരക്ഷണത്തില്‍ ഗുണ്ടകള്‍ അഴിഞ്ഞാടിയെന്നായിരുന്നു ഹൈബിയുടെ ആരോപണം. സഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി സഭയില്‍ സമ്മതിച്ചു. മരത്തണലില്‍ ഇരുന്ന സ്ത്രീകളേയും പുരുഷന്‍മാരേയും ശിവസേനക്കാര്‍ അടിച്ചോടിച്ചു. പൊലീസ് ശിവസേനക്കാരെ തടഞ്ഞില്ലെന്നും മുഖ്യമന്ത്രി സമ്മതിച്ചു. രാഷ്ട്രീയക്കാരെന്ന പരിഗണന ശിവസേനയ്ക്ക് നല്‍കില്ല. സാദാചാര ഗുണ്ടകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. കാപ്പ പ്രയോഗിക്കാനും തയ്യാറാണ്. സദാചാര ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകിയാല്‍ പൊലീസിനെതിരേയും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചുവെങ്കിലും അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിപക്ഷം തൃപ്തരായില്ല. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാക്കൗട്ട് പ്രസംഗത്തില്‍ വന്ന പരാമര്‍ശത്തോടെയാണ് സംഘര്‍ഷത്തിലേക്ക് നടന്ന സംഭവങ്ങള്‍ അരങ്ങേറിയത്.

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പൂജയ്ക്ക് കൊണ്ടുവന്ന 15000 ലിറ്റര്‍ വെള്ളം പൊലീസ് നോക്കി നില്‍ക്കെ സദാചാര ഗുണ്ടകള്‍ ഒഴുക്കി കളഞ്ഞുവന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. ഗുരുവായൂര്‍ എംഎല്‍എയായ സിപിഐഎമ്മിലെ കെവി അബ്ദുള്‍ഖാദര്‍ രമേശ് ചെന്നിത്തലയുടെ ആരോപണം നിഷേധിച്ചു. ചാവക്കാട് നിന്ന് കൊണ്ടുവന്ന വെള്ളം ഒഴുക്കി കളഞ്ഞത് കോണ്‍ഗ്രസിലെയും ലീഗിലയും നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു എന്നായിരുന്നു കെവി അബ്ദുള്‍ ഖാദറിന്റെ വിശദീകരണം

Top