ടൈറ്റന്‍ പേടകം ആഴക്കടല്‍ പര്യവേക്ഷണത്തിനു യോജിച്ചതായിരുന്നില്ല!!സ്‌ഫോടനത്തിന് കാരണമെന്ത്?

ബോസ്റ്റണ്‍: ടൈറ്റന്‍ പേടകം ഉള്‍സ്‌ഫോടനത്തില്‍ തകര്‍ന്നതായാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് വിലയിരുത്തുന്നതെങ്കിലും സ്‌ഫോടനകാരണം വ്യക്തമല്ല. സമുദ്രോപരിതലത്തില്‍നിന്നു 4 കിലോമീറ്റര്‍ താഴെ കണ്ടെത്തിയ അവശിഷ്ടങ്ങളാണു പേടകം സ്‌ഫോടനത്തില്‍ തകര്‍ന്നതാണെന്നു സൂചന നല്‍കിയത്.

3,500 മീറ്റര്‍ ആഴത്തിലെത്തിയപ്പോഴാണ് പേടകത്തിനു പോളാര്‍ പ്രിന്‍സ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായത്. തുടര്‍ന്നുള്ള 100 മീറ്ററിനുള്ളില്‍ ഉഗ്ര ഉള്‍സ്‌ഫോടനമുണ്ടായെന്നും 30 മില്ലിസെക്കന്‍ഡിനകം 5 യാത്രക്കാരും കൊല്ലപ്പെട്ടു എന്നുമാണു അനുമാനം. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനി ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണു മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടൈറ്റന്‍ പേടകം ആഴക്കടല്‍ പര്യവേക്ഷണത്തിനു യോജിച്ചതായിരുന്നില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പേടകത്തിന്റെ രൂപംതന്നെ അപകടകരമായിരുന്നെന്നു ‘ടൈറ്റാനിക്’ സിനിമയുടെ സംവിധായകനും സമുദ്രപേടക നിര്‍മാണക്കമ്പനി ഉടമയുമായ ജയിംസ് കാമറണ്‍ പറഞ്ഞു.

ടൈറ്റന്‍ പേടകത്തിനുള്ളിലെ 1.5 എടിഎം മര്‍ദത്തെ പുറത്തുള്ള 350 എടിഎം (223 മടങ്ങ് അധികം) മര്‍ദം ഞെരുക്കുമ്പോള്‍ പേടകത്തിന്റെ ചെറിയതകരാര്‍ പോലും ഉള്‍സ്‌ഫോടനത്തിനു കാരണമാകുമെന്നും പറയപ്പെടുന്നു.

Top