പ്രണയ രംഗങ്ങള്‍ കൊണ്ട് ആരാധകരെ മറ്റൊരു തലത്തിലേക്കെത്തിച്ച സിനിമയാണ് ടൈറ്റാനിക്. വര്‍ഷങ്ങള്‍ എത്ര പിന്നിട്ടിട്ടും ജനമനസ്സില്‍ ഇന്നും ജാക്കും റോസും നിറഞ്ഞുനില്‍ക്കുന്നു. ജെയിംസ് കാമറൂണ്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ ലിയാനാര്‍ഡോ ഡി കാപ്രിയോ, കെയ്റ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
ചിത്രത്തില്‍ നായിക കേറ്റ് ധരിച്ച വസ്ത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ താരം ധരിച്ച ഒരു ഓവര്‍കോട്ട് വില്‍ക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ ലേലത്തിന് എത്തിച്ചിരിക്കുകയാണ്.
അടുത്ത മാസം 13-ന് ഓണ്‍ലൈനായി വസ്ത്രം ലേലം ചെയ്യാനാണ് കമ്പിനിയുടെ തീരുമാനം.’ഗോള്‍ഡിന്‍’ എന്ന ഓക്ഷന്‍ ഹൗസാണ് ലേലത്തിന് പിന്നില്‍. 34,000 ഡോളറാണ് (2,820,553 രൂപ) ലേലതുകയായി തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവസാനം ജാക്ക് ഒടുവില്‍ കടലിലേക്ക് മുങ്ങി താഴുന്ന രംഗത്തില്‍ നടി ധരിച്ചതും ഈ കോട്ടാണ്