ടെറ്റാനിക് തകർന്നത് തീ പിടിച്ച്; നൂറ്റാണ്ടുകൾക്കു ശേഷം കണ്ടെത്തലുമായി ഗവേഷകർ

സ്വന്തം ലേഖകൻ

ന്യയോർക്ക: ആദ്യ യാത്രകൊണ്ടു തന്നെ ചരിത്രത്തിൽ ഇടംപിടിച്ച ലോകം കണ്ട ഏറ്റവും വലിയ കപ്പൽ ടൈറ്റാനിക് തകർന്നത് തീ പിടിച്ചെന്നും റിപ്പോർട്ട്. പത്തു വർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഗവേഷകർ ഇതു സംബന്ധിച്ചു കണ്ടെത്തൽ നടത്തിയിരിക്കുന്നത്. മഞ്ഞുമലയിൽ ഇടിച്ചതല്ല ടൈറ്റാനിക് മുങ്ങാൻ കാരണമെന്നാണ് പുതിയ ഏറ്റവും പുതിയ കണ്ടുപിടുത്തം. യഥാർത്ഥ കാരണം തീപിടുത്തമാണെന്നാണ് വിദഗ്ധർ വാദിക്കുന്നത്. 1912 ൽ ടൈറ്റാനിക് സൗത്താംപ്ടിൽ നിന്ന് യാത്രതിരിക്കുന്നതിന് മുമ്പും അപകടത്തിന് ശേഷവും എടുത്ത ഫോട്ടോഗ്രാഫുകൾ വിലയിരുത്തിയാണ് ഈ നിഗമനത്തിൽ ഇവർ എത്തിച്ചേർന്നിരിക്കുന്നത്. സെനാൻ മളോണി എന്ന ജേണലിസ്റ്റാണ് ഇത്തരം കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. 30 വർഷത്തോളമായി ടൈറ്റാനിക്കിനെക്കുറിച്ച് ഗവേഷണം നടത്തിവരികയാണ് ഇയാൾ.
കപ്പൽ മഞ്ഞുമലയിൽ ഇടിച്ചു എന്ന കാര്യം ഇവർ നിരസിക്കുന്നില്ല. പകരം, തീപിടിച്ച ശേഷമാണ് മഞ്ഞുമലയിൽ ഇടിച്ചതെന്നും ഈ തീപിടുത്തമാണ് പിന്നീടുണ്ടായ ദുരന്തത്തിന് കാരണമായതെന്നുമാണ് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നത്. കപ്പലിന്റെ അടിത്തട്ടിലാണ് ആദ്യം തീപിടിച്ചതെന്നും ആരുടെയും ശ്രദ്ധയിൽപ്പെടാതെ പതിയെ കത്തിക്കയറിയ തീപിടുത്തം മൂന്നാഴചയോളം തുടർന്നെന്നും ഇവർ പറയുന്നു.
നാളുകൾക്ക് മുമ്പും ഇത്തരം വാദങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ അവയെല്ലാം പെട്ടെന്ന് മാഞ്ഞുപോവുകയായിരുന്നു. ഏതായാലും കപ്പൽ ദുരന്തവുമായി ബന്ധപ്പെട്ട് ഒരു നൂറ്റാണ്ടിലധികമായി നിലനിന്നിരുന്ന വിശ്വാസമാണ് ഇപ്പോൾ തകർക്കപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top