പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ തുണിയുരിഞ്ഞ് സമരം; തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരാണ് കടുത്ത പ്രതിഷേധം നടത്തിയത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ കര്‍ഷകരുടെ തുണിയുരിഞ്ഞ് സമരം. മൂന്നാഴ്ചയിലധികമായി ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ സമരം ചെയ്യുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരാണ് കടുത്ത പ്രതിഷേധം നടത്തിയത്. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളണമെന്നും കര്‍ഷകര്‍ക്കായി പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ തുണിയുരിഞ്ഞത്.

പ്രധാനമന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഏഴ് കര്‍ഷകരെ സമരവേദിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചില്ല. പരാതി ഉദ്യോഗസ്ഥരെ ഏല്‍പിച്ച് മടങ്ങുന്നതിനിടയില്‍ ഒരു കര്‍ഷകന്‍ വാഹനത്തില്‍ നിന്നിറങ്ങി തുണിയുരിയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് മറ്റു കര്‍ഷകരും തുണിയുരിഞ്ഞ് മുദ്യാവാക്യം വിളിച്ചു. ഇത്രയും ദിവസം ഞങ്ങള്‍ സമരം കിടന്നിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും പ്രധാനമന്ത്രിയെ കാണണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ചയിലധികമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ നേരത്തെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ അസ്ഥികൂടവുമായും സമരവേദിയിലെത്തിയിരുന്നു.

Top