പത്തു ദിവസം കൊണ്ടു വണ്ണം കുറയ്ക്കാൻ ആറു മാർഗങ്ങൾ

ഹെൽത്ത് ഡെസ്‌ക്

ശരീര വണ്ണവും ഭാരവും കുറയ്ക്കാൻ പലരും പല വിദ്യകളും നോക്കാറുണ്ട്. ഭക്ഷണം കുറച്ചും, അമിതമായി വ്യായാമം ചെയ്തും, ജിമ്മിൽ പോയും, വിപണിയിൽ ലഭിക്കുന്ന മരുന്നുകൾ ഉപയോഗിച്ചുമൊക്കെ വണ്ണം കുറക്കാനുള്ള പരിശ്രമം നടത്തും. എന്നാൽ അതൊന്നും പലപ്പോഴും ഗുണം ചെയ്യാറില്ല. വണ്ണം കുറയ്ക്കാൻ പലരും അനാരോഗ്യകരമായ മാർഗങ്ങളാണ് തേടുന്നത്. ഇത് പലപ്പോഴും വിപരീതഫലമുണ്ടാക്കും. ആരോഗ്യകരമായ ശീലങ്ങളിലൂടെ വേണം വണ്ണം കുറയ്ക്കാൻ. ഇവിടെയിതാ, ശരീരവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില മാർഗങ്ങളാണ് പങ്കുവെയ്ക്കുന്നത്.
1, വ്യായാമത്തിലൂടെ ദിവസം തുടങ്ങുക..
ദിവസവും രാവിലെ കുറഞ്ഞത് 20 മിനിട്ടെങ്കിലും വ്യായമം ചെയ്യണം. അതും അതിരാവിലെ ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ അതിരാവിലെ ചെയ്യുന്ന വ്യായാമത്തിന്റെ ഊർജ്ജം ദിവസം മുഴുവൻ ലഭിക്കും.
വിവാഹ ചിലവുകളുടെ ലിസ്റ്റിൽ ആദ്യത്തേതാണ് ഇൻവിറ്റേഷൻ കാർഡ്. അതിനു എത്ര പണം ചിലവാക്കാനും മടിയില്ല
2, ദിവസവും ശരീരഭാരവും വണ്ണവും നോക്കണ്ട..
ഭാരം കുറയ്ക്കാനുള്ള ഉദ്യമത്തിൽ ഏർപ്പെടുന്നവർ ദിവസവും ശരീര ഭാരം കുറഞ്ഞ, വയറിന്റെ വണ്ണം കുറഞ്ഞോ എന്ന പരിശോധനയിലായിരിക്കും. എന്നാൽ ഭാരവും വണ്ണവും കുറയാത്തത് കാണുമ്പോൾ മാനസികസമ്മർദ്ദം വർദ്ധിക്കും. ഇത് ഭാരം കൂടാൻ കാരണമാകും.
3, ഭക്ഷണശീലം ആരോഗ്യകരമാക്കാം..
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇറച്ചിവിഭവങ്ങൾ കുറച്ച് മൽസ്യം കൂടുതൽ കഴിക്കുക. വണ്ണം കുറയ്ക്കാൻവേണ്ടി ഭക്ഷണം ഒഴിവാക്കരുത്. ആവശ്യത്തിന് ഭക്ഷണം കഴിക്കണം. പക്ഷേ അനാരോഗ്യകരമാകരുതെന്ന് മാത്രം. നട്ടുകളും, പഴങ്ങളും ധാരാളം കഴിക്കണം. ദിവസവും ധാരാളം വെള്ളം കുടിക്കാനും മറക്കരുത്. ജങ്ക് ഫുഡ്, ബേക്കറി ഭക്ഷണം എന്നിവ ഒരു കാരണവശാലും കഴിക്കരുത്.
4, ദിവസവും ഓരോ ആപ്പിൾ കഴിക്കുക..
ദിവസവും ഓരോ ആപ്പിൾ വീതം കഴിക്കുക. ഭക്ഷണത്തിന്റെ ഇടനേരങ്ങളിൽ വേണം ആപ്പിൾ കഴിക്കാൻ. ആപ്പിൾ കഴിച്ചുകൊണ്ടു ഇഷ്ടപ്പെട്ട ഹോബികൾ ചെയ്യുക. വായിക്കുമ്പോളും മറ്റും ആപ്പിൾ കഴിക്കുന്നതും നല്ലതാണ്.
5, ഭക്ഷണം വീട്ടിൽനിന്നാക്കുക..
പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി, മൂന്നു നേരവും വീട്ടിലെ ഭക്ഷണം തന്നെ കഴിക്കാൻ ശ്രമിക്കുക. ഹോട്ടൽഭക്ഷണത്തിൽ ധാരാളം കൊഴുപ്പും മായവുമൊക്കെ ഉണ്ടാകും. വീട്ടിൽ ഉണ്ടാക്കുന്ന മായമില്ലാത്ത ഭക്ഷണം ശീലമാക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. എന്നാൽ വീട്ടിലെ ഭക്ഷണമാണെങ്കിലും ആവശ്യത്തിൽ അധികം കഴിക്കരുത്.
ഫോട്ടോഗ്രാഫർ കൂടിയ വിഷ്ണുപ്രസാദുമായി പ്ലസ് ടു വിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം ഇരുപതാം വയസ്സിൽ വിവാഹത്തിന്റെ പൂർണതയിലെത്തിയ ശേഷമാണ് അനു സിത്താര നായികയാകുന്നത്
6, ഭക്ഷണം പതുക്കെ കഴിക്കുക..
വാരിവലിച്ച് കഴിക്കുന്നത് ഒഴിവാക്കു. ഭക്ഷണം പതുക്കെ സമയമെടുത്ത് ചവച്ചരച്ച് കഴിക്കുക. ആസ്വദിച്ചുവേണം ഭക്ഷണം കഴിക്കാൻ. ഇത് ദഹനപ്രക്രിയ അനായാസമാക്കുകയും, പരമാവധി പോഷണം ആഗിരണം ചെയ്യപ്പെടാനും സഹായിക്കും.
ഇത്രയും കാര്യങ്ങൾ മുടങ്ങാതെ ചെയ്താൽ പത്തുദിവസം കൊണ്ട് ശരീരഭാരം കുറയ്ക്കാനാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top