സ്വര്‍ണവില കുതിക്കുന്നു; ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ നിരക്കിന്‍ വര്‍ധനവ്: ഗ്രാമിന് 2650 രൂപ ഇന്നത്തെ വില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 21,200 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ഇത്. ഗ്രാമിന് 2,650 രൂപയാണ് ഇന്നത്തെ വില. ഒരു വര്‍ഷത്തിന് ശേഷമാണ് സ്വര്‍ണ വില ഇത്രയും ഉയരുന്നത്. ഒരാഴ്ച്ചയ്ക്കിടെ 720 രൂപയോളമാണ് പവന് കൂടിയത്.

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനി തങ്കത്തിന് 8.90 ഡോളര്‍ വര്‍ധിച്ച് 1243.1 ഡോളറില്‍ (ഏകദേശം 85053 രൂപ) എത്തി നില്‍ക്കുകയാണ്. ഒരു കൊല്ലത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വീണ്ടും ആവശ്യകത ഉയര്‍ന്നതാണ് സ്വര്‍ണവില കൂടാന്‍ ഇടയാക്കിയത്. ചൈനയുടെ കേന്ദ്ര ബാങ്ക് മറ്റ് വിദേശനാണയ കരുതല്‍ ശേഖരങ്ങള്‍ വിറ്റ് സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇതും വില വര്‍ധനയ്ക്ക് കാരണമായി. ഇതിനോടൊപ്പം, ഡോളറിന്റെ മൂല്യം 68 രൂപയ്ക്കടുത്ത് നില്‍ക്കുന്നതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കൂടാന്‍ ഇടയാക്കി.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പവന്‍ വില 18,720 രൂപയിലേക്ക് കൂപ്പുകുത്തി നാലുവര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയിരുന്നു. ഇപ്പോഴത്തെ നിലയില്‍ നിന്ന് ചെറിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാമെങ്കിലും വില ഇനിയും ഉയരുമെന്നാണ് നിക്ഷേപ വിദഗ്ധര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സ്വര്‍ണത്തിലെ വിലയില്‍ 24 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇത് 30 ശതമാനം വരെ വര്‍ധിച്ചേക്കും. മറ്റു നിക്ഷേപ മാര്‍ഗ്ഗങ്ങളിലെ പോലെ അസ്ഥിരത ഇല്ല എന്നതാണ് സ്വര്‍ണനിക്ഷേപം കൂടുതല്‍ സുരക്ഷിതമാക്കുന്നത്.

Top