ജപ്പാൻ :ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ച് മീര ഭായ് ചാനു. 49 കിലോ ഭാരോദ്വഹനത്തിലാണ് മീര ഭായ് ചാനു വെള്ളി മെഡൽ സ്വന്തമാക്കിയത്. 2020 ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ് ഇത്. മണിപ്പൂരില്‍ നിന്നുള്ള താരമാണ് മീരാഭായ് ചാനു. കർണ്ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തിൽ ഒരു ഒളിംപിക് മെഡൽ എന്ന പ്രതീക്ഷയുമായാണ് മീരാഭായ് ചാനു എന്ന 26കാരി കളത്തിലിറങ്ങിയത്.. റിയോയിലെ നിരാശ മായ്ച്ച് വെള്ളി മെഡല്‍ മീരാഭായ് ഉറപ്പിച്ചിരിക്കുന്നു.
ലോക റാങ്കിങ്ങിലെ മൂന്നാം സ്ഥാനം ക്ലീൻ ആന്റ് ജർക്കിലെ ലോക റെക്കോർഡ്, സ്നാച്ചിലും ക്ലീൻ ആന്റ് ജെർക്കിലുമായി 200 കിലോ മാർക്ക് മറികടന്ന ഇന്ത്യൻ വനിത എന്ന റെക്കോര്‍ഡുകളും മീരാഭായ്ക്ക് സ്വന്തമാണ്. 202 കിലോഗ്രാമാണ് മൊത്തമായി മീരാഭായി ചാനും ഉയര്‍ത്തിയത്. ചൈനയുടെ ഹൂ ഷിഹൂയിക്കാണ് സ്വര്‍ണ്ണം. 210 കിലോയാണ് ഹൂ ഷിഹൂയി ഉയര്‍ത്തിയത്. ഒളിംപിക്സ് ചരിത്രത്തില്‍ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ കര്‍ണ്ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യയുടെ രണ്ടാം മെഡല്‍ നേട്ടമാണ് മീരാഭായുടേത്.ഇതേ വിഭാഗത്തിൽ ചൈനയുടെ സിയു ഹോയ്ക്കാണ് സ്വർണ മെഡൽ. 84 കിലോ, 87 കിലോ എന്നീ ഭാരങ്ങൾ ഉയർത്തിയ ചാനുവിന് 89 കിലോ ഉയർത്താനാവാതായതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അതേസമയം, സിയു 94 കിലോഗ്രാം ഉയർത്തി ഈ വിഭാഗത്തിൽ ഒളിമ്പിക് റെക്കോർഡും സ്വന്തമാക്കി.
ഗ്ളാസ്ഗോയിൽ 2014-ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടി. റിയോ ഒളിമ്പിക്‌സിലും വനിതകളുടെ 48 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ ചാനു ഇന്ത്യക്ക് വേണ്ടി മത്സരിച്ചിരുന്നെങ്കിലും മെഡൽ നേടാനായിരുന്നില്ല.അതേസമയം, ഷൂട്ടിംഗിലും അമ്പെയ്ത്തിലും ഇന്ത്യയ്ക്ക് ആദ്യം ദിനം തന്നെ നിരാശയായിരുന്നു. മിക്സ്ഡ് ഡബിൾസ് അമ്പെയ്ത്തിൽ ഇന്ത്യ പുറത്തായി. ക്വാർട്ടർ ഫൈനലിൽ കൊറിയയോടാണ് ഇന്ത്യയുടെ ദീപിക കുമാരി- പ്രവീൺ ജാദവ് സഖ്യം പരാജയപ്പെട്ടത്. പത്ത് മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ ഇന്ത്യയുടെ സൗരഭ് ചൗധരി ഏഴാമതായി.ചാനുവിന്റെ മെഡൽ നേട്ടത്തിന് പിന്നാലെ അഭിനന്ദനവുമായി കർണം മല്ലേശ്വരിയുമെത്തി. ഇന്ത്യയുടെ അഭിമാന നിമിഷം എന്നായിരുന്നു വാർത്ത വന്നതിന് പിന്നാലെ കർണം മല്ലേശ്വരിയുടെ പ്രതികരണം.