ഫാ.ടോമിനെ മോചിപ്പിച്ചത് ഇന്ത്യൻ സർക്കാറിന്റെ ഇടപെടൽ കൊണ്ടെന്ന് അൽഫോൻസ് കണ്ണന്താനം , വത്തിക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് മോചിപ്പിക്കാൻ മുൻകൈ എടുത്തതെന്ന പ്രസ്താവന ഒമാൻ തിരുത്തിയെന്നും കേന്ദ്രമന്ത്രി വി കെ സിങ്

തിരുവനന്തപുരം: ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് ഇന്ത്യൻ സർക്കാറിന്റെ ഇടപെടൽ കൊണ്ടെന്ന് അൽഫോൻസ് കണ്ണന്താനം . വത്തിക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് മോചിപ്പിക്കാൻ മുൻകൈ എടുത്തതെന്ന പ്രസ്താവന ഒമാൻ തിരുത്തിയെന്നും കേന്ദ്രമന്ത്രി വി കെ സിങ് പറയുന്നു . മലയാളി വൈദികനെ മോചിപ്പിക്കാൻ ഇടപെടൽ നടത്തിയത് കേന്ദ്രസർക്കാർ തന്നെയാണെന്നും ഇതിനായി മോചനദ്രവ്യം നൽകിയിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി കെ സിങ്ങാണ് ടോമിന്റെ മോചനത്തിനായി മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് വ്യക്താക്കിയത്.

കേന്ദ്ര സർക്കാർ ഇടപെട്ടതുകൊണ്ടാണ് ടോം ഉഴുന്നാലിനെ മോചിപ്പിക്കാനായതെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പറഞ്ഞു. കോട്ടയം പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ പങ്കെടുക്കവേയാണ് കണ്ണന്താനത്തിന്റെ വിശദീകരണം. ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്ര സർക്കാർ നല്ല ഇടപെടലാണു നടത്തിയത്. വത്തിക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് ഉഴുന്നാലിലിനെ മോചിപ്പിക്കാൻ മുൻകൈ എടുത്തതെന്ന ആദ്യ പ്രസ്താവന ഒമാൻ പിന്നീട് തിരുത്തിയെന്നും കണ്ണന്താനം വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിനാണ് ഊന്നൽ നൽകേണ്ടത്. ഇന്ത്യ സുരക്ഷിതമല്ല എന്ന പ്രതീതി മറ്റു രാജ്യങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് അത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കും.ടൂറിസം മേഖലകളെ വൃത്തിയായി സൂക്ഷിക്കേണ്ടത് സംസ്ഥാനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയാണെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. ഫാ. ടോമിനെ രക്ഷിക്കാൻ മോചനദ്രവ്യം നൽകിയെന്ന പ്രചാരണം തെറ്റാണെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പറഞ്ഞു. നയപരമായ ഇടപെടലാണ് മോചനം സാധ്യമാക്കിയത്. കേന്ദ്രത്തിന്റെ നിർദേശ പ്രകാരമാണ് ഒമാൻ സർക്കാർ മോചനത്തിനായി ഇടപെടൽ നടത്തിയതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്ന കാര്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീവ്രവാദികളുമായി നേരട്ട് ഒമാൻ സർക്കാർ സംസാരിച്ചെന്നും മോചനദ്രവമായി ആവശ്യപ്പെട്ടത് മൂന്ന് കോടി ഡോളറാണ്(ഏതാണ് 240 കോടി രൂപ) ആവശ്യപ്പെട്ടത്. ഇതിൽ ഒരു കോടി ഡോളർ(64 കോടി രൂപ) ഐസിസ് തീവ്രവാദികൾക്ക് ഒമാൻ സർക്കാർ വഴി കൈമാറിയെന്നുമാണ് ഇന്നലെ പുറത്തുവന്ന വിവരങ്ങൾ. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ വത്തിക്കാനാണോ കേന്ദ്ര സർക്കാരാണോ തയ്യാറായിരുന്നില്ല. ഒന്നര വർഷത്തെ നരകയാതനയ്ക്കു ശേഷമാണ് വൈദികന് ഭീകരർ പിടിയിൽ നിന്ന് മോചനം ലഭിക്കുന്നത്. ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് മോചനം. ഒമാൻ രാജാവ് നേരിട്ട് ഇടപെട്ടാണ് മോചനമെന്ന് റിപ്പോർട്ടുണ്ട്. ഒമാനിലെ രാജകൊട്ടാരത്തിൽ നിന്നുള്ള ഫാ.ടോമിന്റെ ചിത്രവും വാർത്ത ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ഫാ.ടോമിന്റെ മോചനത്തിനായി കേന്ദ്രസർക്കാർ നേരത്തെ അറബ് രാജ്യങ്ങളുടെ സഹായം തേടിയിരുന്നു.

സലേഷ്യൻ സഭാംഗമായ ഫാ.ടോം പാലാ രാമപുരം സ്വദേശിയാണ്. യെമനിൽ ഭാരതസർക്കാരിന് എംബസി ഇല്ലാത്തതിനാൽ ഫാ.ടോമിന്റെ കാര്യത്തിൽ ഇടപെടാൻ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. യെമനിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ജിബൂട്ടിയിലാണ് ഇന്ത്യയുടെ കാര്യാലയം പ്രവർത്തിച്ചിരുന്നത്. ഇതിനിടെ മലയാളിയായ വൈദികന്റെ മോചനത്തിന് വത്തിക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം എത്തി. ഇതോടെ ഗൾഫിലെ ബിഷപ്പുമാരെല്ലാം ഒരുമിച്ച് ഇടപെടൽ നടത്തി. ഇതിന്റെ ഫലമായിരുന്നു ഉഴുന്നാലിന്റെ മോചനം.

ചൊവ്വാഴ്ച ഒമാൻ റോയൽ എയർഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ യെമനിൽ നിന്ന് മസ്‌കറ്റിലെത്തിച്ചത്. ഫാദറിന്റെ മോചനത്തിന് ഒമാൻ സർക്കാർ എടുത്ത കരുതലിന് തെളിവാണ് ഇത്. മാർപ്പാപ്പയുടെ പ്രത്യേക ഇടപെടലും ഇതിന് സഹയാകമായി. ഒമാൻ രാജാവിനെ മാർപ്പാപ്പ പലതവണ ബന്ധപ്പെട്ടുവെന്നും സൂചനയുണ്ട്. ഭീകരർ മോചിപ്പിതോടെ ഫാ.ടോം ഒമാൻ സർക്കാരിന്റെ സഹായത്തോടെ മസ്‌ക്കറ്റിൽ എത്തിച്ചേർത്തു. രാവിലെയാണ് മസ്‌ക്കറ്റിൽ എത്തിയത്. ഇക്കാര്യം ഒമാനിലെ പ്രധാന വാർത്താ ഏജൻസികളെല്ലാം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് ഫാ.ടോമിനെ ഭീകർ തട്ടിക്കൊണ്ടുപോയത്. അതിനു ശേഷം പല തവണ വീഡിയോ സന്ദേശത്തിലൂടെ തന്റെ മോചനത്തിനായി അദ്ദേഹം സർക്കാരിന്റെയും സഭയുടെയും ഇടപെടൽ യാചിച്ചിരുന്നു.

2016 മാർച്ച് നാലിനാണ് ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് മൂന്നു തവണ ഫാ.ടോമിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ടേക് ഓഫ് സിനിമയ്ക്ക് സമാനമായി ഒമാൻ ഭരണാധികാരി ഐസിസുമായി നേരിട്ട് ആശയ വിനിമയം നടത്തി. ഇത് ഫലം കാണുകയും ചെയ്തു. മോചന ദ്രവ്യം നൽകിയും ഫാദറിനെ മോചിപ്പിക്കാൻ തീരുമാനമെടുത്തതും വത്തിക്കാനാണ്. അതീവ രഹസ്യമായി എല്ലാ ചർച്ചകളും സൂക്ഷിച്ചു. അതുകൊണ്ട് കൂടിയാണ് മോചനവുമായി ബന്ധപ്പെട്ട വിവരമൊന്നും ഫാദർ മസ്‌കറ്റിലെത്തുന്നതു വരെ പുറത്തുവരാത്തത്.ഒമാനിലെ ഇന്ത്യൻ എംബസിക്ക് പോലും ഇതുസംബന്ധിച്ച വിവരമില്ലായിരുന്നു. അതുകൊണ്ട് തന്നെ വിദേശകാര്യ മന്ത്രാലയത്തിനും ഈ ഡീലിനെ കുറിച്ച് അറിവില്ലായിരുന്നുവെന്ന് വ്യക്തമാണ്. വലിയ അവകാശവാദങ്ങൾ ഇന്ത്യ നടത്തുന്നുമില്ല. എന്നാൽ കേരളത്തിലെ സഭാ പ്രതിനിധികളെല്ലാം പുകഴ്‌ത്തുന്നത് കേന്ദ്ര സർക്കാരിനെയാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ നിർണ്ണായകമായെന്നും അവർ പറയുന്നു.

 

Top