തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ.തച്ചങ്കരി വിവാദത്തില്‍. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ പി സദാശിവം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ അകമ്പടി വാഹനം ഹോണ്‍ മുഴക്കിയത് വിവാദത്തില്‍. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വൈകിയാണ് തച്ചങ്കരി സ്റ്റേഡിയത്തിലെത്തിയത്. ദേശിയഗാനം പാടുമ്പോള്‍ പ്രോട്ടോകോള്‍ ലംഘിച്ച് അതിഥികളുടെ പവലിയനിലേക്ക് ഹോണ്‍ മുഴക്കി അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് സിറ്റി പൊലീസ് കമ്മീഷണറോട് ഡി.ജി.പി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വൈകിയാണ് തച്ചങ്കരി സ്റ്റേഡിയത്തിലെത്തിയത്. തച്ചങ്കരിയുടെ വാഹനം എത്തുന്പോഴേക്കും ഗവര്‍ണര്‍ പതാക ഉയര്‍ത്തുകയായിരുന്നു. ഈ സമയം ദേശീയഗാനവും ആലപിക്കുകയായിരുന്നു. ദേശീയഗാനം പാടുന്പോള്‍ നിശ്ചലമായി നില്‍ക്കണം എന്നാണ് നിയമം. എന്നാല്‍, തച്ചങ്കരിയുടെ അകന്പനിട വാഹനം ഹോണ്‍ മുഴക്കി അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഗവര്‍ണര്‍ സ്ഥലത്തെത്തിയ ശേഷം മറ്റ് അതിഥികള്‍ക്കൊന്നും സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. തച്ചങ്കരി വൈകിയെത്തിയെന്നു മാത്രമല്ല, ദേശീയഗാനം പാടുമ്പോള്‍ പ്രോട്ടോകോള്‍ ലംഘിച്ച് അതിഥികളുടെ പവനിയനലേക്ക് കടക്കുകയും ചെയ്തുവെന്നും സ്&സ്വ്ഞ്;പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തെ കുറിച്ച് സിറ്റി പൊലീസ് കമ്മീഷണറോട് ഡി.ജി.പി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍, ട്രാന്‍പോര്‍ട്ട് കമ്മിഷണറുടെ ആസ്ഥാനത്ത് പതാക ഉയര്‍ത്തിയതിനാലാണ് സ്റ്റേഡിയത്തില്‍ എത്താന്‍ വൈകിയതെന്ന് ടോമിന്‍ ജെ.തച്ചങ്കരിയുടെ വിശദീകരിച്ചു.