കെഎസ്ആര്‍ടിസിയിലെ തന്റെ അനുഭവകാലം വെള്ളിത്തിരയിലെത്തിക്കാനുള്ള തിരക്കിലാണ് മുന്‍ എം ഡി ടോമിന്‍ തച്ചങ്കരി. ആനവണ്ടിയുടെ കഥ ടോമിന്‍ തചങ്കരി ഒരുക്കുമ്പോള്‍ തിരക്കഥയൊരുക്കുന്നത് രണ്‍ജി പണിക്കരായിരിക്കുമെന്നും തച്ചങ്കരി പറയുന്നു. എന്നാല്‍ നായകാനിയ താന്‍ മനസില്‍ കാണുന്നത് ഫഹദ് ഫാസിലിനെയാണെന്നും തച്ചങ്കരി പറഞ്ഞു. ഇതിലെ ഗാനങ്ങളും തച്ചങ്കരിയുടേത് തന്നെയായിരിക്കും.
അടുത്തിടെ പിരിച്ചുവിടപ്പെട്ട എമ്പാനല്‍ കണ്ടക്ടറാകും നായികാകഥാപാത്രം. സി.എം.ഡിയെന്ന നിലയില്‍ തച്ചങ്കരിക്കു മികച്ച പിന്തുണ നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും ഒരു കഥാപാത്രമാകുമെന്നാണ് സൂചന. സിനിമാ മേഖലയിലെ തന്നെ ചില സുഹൃത്തുക്കള്‍ കഥയുടെ അവകാശത്തിനായി തച്ചങ്കരിയെ കണ്ടുവെന്നാണ് വിവരം.
കെഎസ്ആര്‍ടിസി എം.ഡി. സ്ഥാനം ഒഴിഞ്ഞശേഷം അനുഭവക്കുറിപ്പുകള്‍ തയാറാക്കി. സര്‍ക്കാര്‍ അനുമതി നല്‍കിയാലേ അടുത്തഘട്ടത്തിലേക്കു കടക്കൂവെന്നു തച്ചങ്കരി വ്യക്തമാക്കി. കഥയിലെ നായകനും നായികയും പാട്ടും സംഭാഷണവുമൊക്കെ ഏറെക്കുറെ തീരുമാനമായെങ്കിലും വില്ലന്‍ ആരെന്നത് സസ്പെന്‍സായി തന്നെ നില്‍ക്കട്ടെയെന്ന് തച്ചങ്കരി പറയുന്നു.’അഴിമതിക്കാരുടെ രക്തംകൊണ്ട് ഈ ഭൂമി കഴുകി വൃത്തിയാക്കും’എന്നത് സിനിമയിലെ പഞ്ച് ഡയലോഗ് എന്നും തച്ചങ്കരി പറയുന്നു.