രാവിലെ തക്കാളി ചമ്മന്തി തയറാക്കുന്നതിനിടയില്‍ ഗ്രൈന്ററിന്റെ കല്ല് ഇടുന്ന കുഴിയില്‍ ചുരുണ്ടു കിടന്ന പാമ്പിനെ വീട്ടമ്മ ശ്രദ്ധിച്ചില്ല. എന്തായാലും വീട്ടമ്മ പാമ്പിനെ കാണാതെ ഗ്രൈന്ററില്‍ തക്കാളിയിട്ട് അരച്ചു ചമ്മന്തി തയാറാക്കി. ഒപ്പം പാമ്പിനെയും. വീട്ടില്‍ എല്ലാവരും പാമ്പിനെ ചേര്‍ത്തരച്ച ചമ്മന്തി കൂട്ടി ആഹാരം കഴിച്ചു. ആര്‍ക്കും രുചി വ്യത്യാസം തോന്നിയില്ല. തെലുങ്കാനയിലെ വനപര്‍ത്തി ജില്ലയിലാണു സംഭവം.
എന്നാല്‍ ചമ്മന്തിക്ക് കുറച്ചു കഴിഞ്ഞപ്പോള്‍ മണവും, രുചി വ്യത്യാസവും വന്നു. പാമ്പിന്റെ പച്ച ഇറച്ചി ചമ്മന്തില്‍ കേടാകാന്‍ തുടങ്ങിയപ്പോഴായിരുന്നു അത്. മൂത്ത മകന്‍ പണി സ്ഥലത്ത് കൊണ്ടുപോയി ഭക്ഷണം കഴിച്ചപ്പോള്‍ ചമ്മന്തിക്കു രുചി വ്യത്യാസം ഉണ്ടെന്നു മനസിലായത്. ഇതു കൂടാതെ സായിക്കു ചമ്മന്തിയില്‍ നിന്നു പാമ്പിന്റെ തൊലിയും ദശയും ലഭിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയ വീട്ടുകാര്‍ക്ക് ചമ്മന്തി കഴിച്ച് വിഷബാധ ഏറ്റിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. അതായത് പാമ്പ് വിഷം വയറില്‍ ചെന്നാല്‍ അത് ദഹിച്ച് പോകും. വയറിലോ, വായിലോ മുറിവുകള്‍ ഉണ്ടെങ്കിലാകും അപകടം