ടോംസ് എന്‍ജിനിയറിങ് കോളേജിനെതിരെ നടപടിക്ക് സാധ്യത;ടോംസ് ഉടമസ്‌ഥനുമായോ നടത്തിപ്പുമായോ യാതൊരു ബന്ധവുമില്ല:ഉമ്മന്‍ ചാണ്ടി

കോട്ടയം:മറ്റക്കര ടോംസ് എന്‍ജിനിയറിങ് കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തെളിവെടുപ്പ് നടത്തിയ സമിതി കോളേജിനെതിരെ നടപടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ തെളിവെടുപ്പ് നടത്തിയ വിദഗ്ദ്ധ സമിതി നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തു. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലെന്നും നടത്തിപ്പ് ശരിയല്ലെന്നുമുള്ള കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ വിദഗ്ദ്ധസമിതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്.തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കോളേജ് ചെയര്‍മാന്‍ സമ്മതിച്ചതായാണ് വിവരം.

കോളേജിനെതിരേയും മാനേജ്്‌മെന്റിനെതിരേയും അനേകം വിദ്യാര്‍ഥികളും മാതാപിതാക്കളും വിദഗ്ദ്ധസമിതിക്ക് മുന്നില്‍ എത്തിയിരുന്നു. സാങ്കേതിക സര്‍വകലാശാല റജിസ്ട്രാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. വേണ്ടത്ര സൗകര്യങ്ങളില്ല എന്നാണ് സമിതിയുടെ കണ്ടെത്തല്‍. ചെയര്‍മാന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായതായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരാതി നല്‍കിയിരുന്നു. മാധ്യമങ്ങള്‍ക്ക മുമ്പാകെ നടത്തിയ ആരോപണങ്ങളെല്ലാം അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇതിനൊപ്പം ചില വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്നും തെറ്റുകള്‍ അംഗീകരിക്കുന്നതായും ചെയര്‍മാനും വ്യക്തമാക്കിയിരുന്നു.
അനേകം കുട്ടികളാണ് ഇവിടെ നിന്നും ടി സി വാങ്ങി മറ്റിടങ്ങളിലേക്കും പഠനം ഒഴിവാക്കിയും മറ്റും പോയത്. മാനേജ്‌മെന്റ് കാര്യമായ മാറ്റത്തിന് ഒരുങ്ങിയാല്‍ തുടര്‍ന്ന് പഠിക്കാമെന്ന് ചിലര്‍ പറഞ്ഞു. അധ്യാപകരില്‍ ചിലരും മാനേജ്‌മെന്റിനെതിരേ മൊഴി നല്‍കാന്‍ തയ്യാറായിരുന്നു. അധ്യാപകരില്‍ ചിലര്‍ മാത്രമാണ് മൊഴിനല്‍കാന്‍ എത്തിയത്. ഒരു വിഭാഗം അദ്ധ്യാപകര്‍ മാനേജ്‌മെന്റിന് അനുകൂലമായിട്ടാണ് മൊഴി രേഖപ്പെടുത്തിയത്. മറ്റു ചിലര്‍ അഭിപ്രായം പറയാന്‍ തയ്യാറായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മറ്റക്കര ടോംസ് കോളജുമായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോളജ് സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തു എന്നല്ലാതെ ഇതിന്റെ ഉടമസ്‌ഥനുമായോ നടത്തിപ്പുമായോ യാതൊരു ബന്ധവുമില്ല. മണ്ഡലത്തിലെ ചെറിയ പരിപാടികളില്‍പോലും താന്‍ പങ്കെടുക്കാറുണ്ട്. പിടിഎ പ്രതിനിധികള്‍ തന്നെ സന്ദര്‍ശിച്ചപ്പോള്‍ തന്റെ മണ്ഡലത്തിലെ പ്രശ്നമെന്ന നിലയിലാണ് ഇടപെടാന്‍ തീരുമാനിച്ചത്– മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിച്ചാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റക്കര ടോംസ് കോളേജുമായി ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടെന്ന ആരോപണം എസ്എഫ്ഐ ഉന്നയിച്ചിരുന്നു. ഇതിന് തെളിവായി ടോംസ് കോളജ് ഉടമസ്‌ഥനും ഉമ്മന്‍ ചാണ്ടിയും ഒന്നിച്ചുള്ള ചിത്രവും അവര്‍ പുറത്തുവിട്ടു. ഇതേക്കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.

Top