കോട്ടയം:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കോട്ടയം ഡിസിസി പ്രസിഡന്റിന്റേതെന്ന് പറയപ്പെടുന്ന ശബ്ദ രേഖ പുറത്ത്.നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് കേസില്‍ വര്‍ഗീസ് ഉതുപ്പിനെതിരെ തെളിവ് നല്‍കിയ ജോജി എന്ന ജോണ്‍ എം കുര്യാക്കോസുമായുള്ള ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയുടെ സംഭാഷണമാണ് വിവാദമായിരിക്കുന്നത്.വിവാദ സംഭാഷണത്തിന്റെ ശബ്ദരേഖ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്തു വിടുകയാണ്.തന്നെ കള്ളക്കേസില്‍ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ ആളുകളും ദ്രോഹിക്കുകയാണെന്ന് ജോജി ടോമി കല്ലാനിയോട് പറയുന്നു്.ജിക്കുവും ഈസ്റ്റ് സിഐയും ചേര്‍ന്നാണ് തനിക്കെതിരായി രംഗത്തെന്ന് പറയുന്ന ജോജി തന്നെ ജീവിക്കാന്‍ അനുവധിക്കണമെന്ന് പറയുമ്പോഴാണ് മുഖ്യമന്ത്രിക്കും അന്നത്തെ ആഭ്യന്തരവകുപ്പിനുമെതിരായ പരോക്ഷ പരാമര്‍ശം ടോമി കല്ലാനി നടത്തുന്നത്.
‘‘ഇന്നാട്ടില്‍ സത്യവും നീതിയും എന്നൊന്നുാേ?.തന്റെ നേതാവല്ലെ മുഖ്യമന്ത്രി അയാളോട് പോയി പറ.മുഖ്യമന്ത്രിക്കെതിരായി യുദ്ദം ചെയ്യാന്‍ എനിക്കാവില്ല.നീ നേരിട്ട് പോയി അയാളോട് കാര്യം പറ.മുഖ്യമന്ത്രിയുടെ മനസാക്ഷി ഇളകട്ടെ.ഞാന്‍ ഒരുപാട് തവണ അയാളോട് പറഞ്ഞതാ.ഞാനും വാഴക്കനും ചേര്‍ന്ന് പറഞ്ഞു.അപ്പൊ എല്ലാം ശരിയാക്കമെന്നാണ് അയാള്‍ പറഞ്ഞത്.”കല്ലാനി പറയുന്നു.തനിക്കെതിരായ കള്ളക്കേസുകളെല്ലാം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനും ടോമി കല്ലാനി ജോജിയെ ഉപദേശിക്കുന്നുണ്ട്.പുതുപ്പള്ളിക്കാരെ ഓര്‍ത്ത് തനിക്ക് സഹതാപമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ ജോജിയാണ് അന്വേഷണ സംഘത്തിനാവശ്യമായ പല തെളിവുകളും കൈമാറിയത്.ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ വര്‍ഗീസ് ഉതുപ്പിനെതിരായി രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയുടേയും കണ്ണിലെ കരടായി ജോജി മാറുകയായിരുന്നു.ഉതുപ്പ് പിന്തുടര്‍ന്ന് വെടിവെച്ചതിനെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്ന ജോജി ഇപ്പോഴും നെഞ്ചില്‍ വെടിയുയും പേറിയാണ് ജീവിക്കുന്നത്.ഈ കേസിനെ തുടര്‍ന്ന് നിരവധി കള്ളക്കേസുകളാണ് തനിക്കെതിരെ നല്‍കിയതെന്ന് ജോജി മുന്‍പ് തന്നെ ആരോപിച്ചിരുന്നു.ഇതുകൂടിയാണ് കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥിരീകരിക്കുന്നത്.കോട്ടയത്ത് ഡിസിസിക്ക് പുല്ലുവില കല്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി അനുകൂലികളാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ ഭരിക്കുന്നത്.എന്തായാലും സംഭാഷണം നിഷേധിക്കാന്‍ ടോമി കല്ലാനി തയ്യാറായിട്ടില്ല.