നവംബര്‍ പതിനാലില്‍ ഉദിക്കുന്ന ചന്ദ്രന്‍ 70 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ഏറ്റവും വലിയ ചന്ദ്രന്‍; ലോകവസാനമെന്ന് വിശ്വാസികള്‍

70 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ഏറ്റവും വലിയ ചന്ദ്രന്‍ ഈ മാസം പതിനാലിനുദിക്കും.സാധാരണ ചന്ദ്രനേക്കാള്‍ 14 ശതമാനം വലുപ്പക്കൂടുതലുണ്ടാകും. ഇതിന് പുറമെ 20 ശതമാനം പ്രകാശവും ഇതിന് അധികമായുണ്ടാകും. ഈ വിശേഷാവസരത്തെ യേശുക്രിസ്തുവിന്റെ രണ്ടാം വരവും ലോകാവസാനവുമാണെന്നാണ് കോണ്‍സ്പിരസി തിയറിസ്റ്റുകളടക്കമുള്ള ചിലര്‍ അഭിപ്രായപ്പെടുന്നത്. അന്ന് ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസവുമായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിന് മുമ്പ് ചന്ദ്രന്‍ ഈ അവസ്ഥയിലെത്തിയിരുന്നത് 1948ലായിരുന്നു.

ഇത് തുടര്‍ച്ചയായി രണ്ടാമത് മാസമാണ് സൂപ്പര്‍മൂണ്‍ എന്ന അപൂര്‍വതസംഭവിക്കുന്നത്.കൂടാതെ ഇതിനെ പിന്തുടര്‍ന്ന് ഈ ഡിസംബറിലും സൂപ്പര്‍മൂണ്‍ എത്തുന്നുണ്ട്. ഈ അപൂര്‍വ പ്രതിഭാസങ്ങളെ തുടര്‍ന്ന് സര്‍വനാശം എത്തുമെന്ന ആശങ്ക ചില വിശ്വാസികള്‍ക്കിടയില്‍ ശക്തമാണ്.ഇതിന് മുമ്പ് ചന്ദ്രന്‍ ഭൂ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിയോട് ഇത്രയും അടുത്ത് വന്ന സമയമായ 1948ല്‍ തന്നെയാണ് ഇസ്രയേല്‍ സ്വതന്ത്ര രാഷ്ട്രമായതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുമതവിശ്വാസത്തിന്റെ പരിശുദ്ധ ഭൂമിയായിട്ടാണ് ഇസ്രയേല്‍ പരിഗണിച്ച് വരുന്നതെന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.സൂപ്പര്‍മൂണുണ്ടാകുന്ന അതേ ആഴ്ച തന്നെയാണ് ക്രിസ്തുവിന്റെ ശവക്കല്ലറ ഖനനം ചെയ്ത് പരിശോധിക്കാനൊരുങ്ങുന്നതെന്നതും വിശ്വാസികള്‍ക്കിടയില്‍ ഇത് സംബന്ധിച്ച ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ദശാബ്ദങ്ങള്‍ക്ക് ശേഷമുള്ള സൂപ്പര്‍മൂണ്‍ സംജാതമാകുന്ന കാലത്ത് തന്നെയാണ് യേശുവിന്റെ ശവക്കല്ലറി ഖനനം ചെയ്ത് പരിശോധിക്കുന്നതെന്നത് എന്തോ വലിയ കാര്യം സംഭവിക്കുമെന്നതിന്റെ ഉറപ്പാണെന്നാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നത്.

ബൈബിളിലെ പരാമര്‍ശവുമായി ബന്ധപ്പെടുത്തുമ്പോള്‍ ക്രിസ്തുമതവിശ്വാസികളെ സംബന്ധിച്ചിടത്തോളം സൂപ്പര്‍മൂണിന് പ്രാധാന്യമേറെയുണ്ട്. എന്നാല്‍ സൂപ്പര്‍മൂണിനെച്ചൊല്ലി ആശങ്കപ്പെടേണ്ടതില്ലെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഇത് സാധാരണ പ്രകൃതി പ്രതിഭാസം മാത്രമാണെന്നും അവര്‍ പറയുന്നു. ചന്ദ്രന്‍ ചക്രവാളത്തിനോടടുത്ത് വരുന്ന സന്ദര്‍ഭത്തില്‍ മരങ്ങള്‍, കെട്ടിടങ്ങള്‍, തുടങ്ങിയവയ്ക്കിടയില്‍ കൂടി കാണുമ്പോള്‍ അത് പതിവിലും വലുതായി നമുക്ക് തോന്നുന്നതാണെന്നാണ് നാസ വിശദീകരിക്കുന്നത്. ഇത് വെറുമൊരു ഒപ്റ്റിക്കല്‍ ഇല്യൂഷനാണെന്നും നാസ കൂട്ടിച്ചേര്‍ത്തു.

Top