നാശം വിതച്ച് ടൗട്ടേ..! ചുഴലിക്കാറ്റിൽ മുബൈ തീരത്ത് വൻ അപകടങ്ങൾ ; ഒഎൻജിസി ബാർജുകൾ മുങ്ങി 127 പേരെ കാണാതായി : നാവിക സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു

സ്വന്തം ലേഖകൻ

മുംബൈ: മുംബൈ തീരത്ത് നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിൽ ഒഎൻജിസി ബാർജുകൾ മുങ്ങി 127പേരെ കാണാതായി. മൂന്നുബാർജുകളിലായി നാനൂറിലേറെപ്പേർ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചുഴലിക്കാറ്റിൽ പെട്ട 147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം തുടരുകയാണ്.

അപകടത്തിൽ പെട്ട ബാർജ് പി305 എന്ന ബാർജിലെ 136 പേരെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു. 137 പേരുള്ള ഗാൽ കൺസ്ട്രക്ടർ എന്ന ബാർജും അപകടത്തിൽ പെട്ടിട്ടുണ്ട്. എൻജിൻ തകരാറിനെ തുടർന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കൽ മൈൽ അകലെവച്ചാണ് അപകടം സംഭവിച്ചത്.

ബാർജ് എസ്എസ്3യിൽ 297 പേരാണ് ഉള്ളത്. ബോംബെ ഹൈ ഏരിയയിലെ ഹീര എണ്ണപ്പാടത്ത് നിന്ന് 273 പേർ ഉള്ള ബാർജ് ജ305 ഒഴുകിപ്പോയെന്നും രക്ഷാപ്രവർത്തനത്തിന് സഹായിക്കണമെന്നുമുള്ള സന്ദേശം ലഭിച്ചു. ഇതേ തുടർന്ന് ഐഎൻഎസ് കൊച്ചി സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേരുകയായിരുന്നുവെന്ന് നാവിക സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.

കൊടുങ്കാറ്റിൽ പെട്ട ബാർജുകൾ ഒഴുകി നടക്കുന്ന ഒരു സ്ഥിതിയുണ്ടായിരുന്നു. ഇതിനെ തുടർന്ന് നാവിക സേനയുടെ രണ്ടു യുദ്ധകപ്പലുകൾ രക്ഷാപ്രവർത്തിന് വേണ്ടി തിരിച്ചിട്ടുണ്ട്.

Top