മലയാളത്തിൻറെ സൽമാൻ ഖാൻ എന്നാണ് ബോളിവുഡ് താരം രാഖി സാവന്ത് ടൊവിനോയെ വിശേഷിപ്പിച്ചത്. വെള്ളിത്തിരയിൽ ഒത്തിരി സുന്ദരികൾക്കൊപ്പം അഭിനയിച്ചെങ്കിലും ടൊവിനോ തോമസ് പ്രണയിക്കുന്നത് ഭാര്യ ലിദിയെയാണ്. പുതിയ സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടെ ജീവിതത്തിൽ താൻ ഏറ്റവുമധികം റൊമൻറിക്കായ നിമിഷത്തെ കുറിച്ച് ടൊവിനോ സംസാരിക്കുകയുണ്ടായി. ടൊവിനോ തോമസും പിയാ ബാജ്പേയും താരജോഡികളായെത്തുന്ന ദ്വിഭാഷാ ചിത്രമാണ് അഭിയും അനുവും. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന വ്യത്യസ്തമായ ഒരു പ്രണയ ചിത്രമാണ്. ചിത്രത്തിലെ പ്രണയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്. റെഡ് എഫ് എം മലയാളം മ്യൂസിക് അവാർഡ് വേദിയിലാണ്ഭാര്യയോടുള്ള പ്രണയത്തെ കുറിച്ച് ടൊവിനോ തോമസിൻറെ കുറിക്കുകൊള്ളുന്ന പ്രതികരണം. ജീവിതത്തിൽ ഞാനേറ്റവും റൊമാൻറിക്കായത് എൻറെ ഭാര്യ ലേബർ റൂമിൽ കിടക്കുമ്പോൾ ഞാൻ പുറത്ത് കാത്തിരുന്നപ്പോഴാണ്. അന്ന് എനിക്ക് അവളോട് വല്ലാത്ത പ്രേമം തോന്നി – എന്നാണ് ടൊവിനോ പറഞ്ഞത്. ഏറെ നാൾ പ്രണയിച്ചു നടന്നതിന് ശേഷമാണ് ടൊവിനോ തോമസ് ലിദിയയെ സ്വന്തമാക്കിയത്. കലാലയ പ്രണയം 2014 ഒക്ടോബർ 25 ന് വിവാഹത്തിൽ എത്തിച്ചു.