ഓട്ടോ ഡെസ്‌ക്
ലണ്ടൻ: വാഹന വിപണിയിൽ വിറ്റഴിച്ചവ തിരികെ വിളിക്കുന്നത് ഇന്നൊരു പുതുമയല്ലാതിയിരുന്നു. ഏറ്റവും ഒടുവിൽ ടയോട്ടയാണ് ഇപ്പോൾ വിറ്റഴിച്ച വാഹനങ്ങൾ തിരികെ വിളിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. എയർബാഗുകളുടെ നിർമാണ പിഴവിനെ തുടർന്നാണ് ഇത്രയും വാഹനങ്ങൾ തിരികെ വിളിക്കാൻ ഇപ്പോൾ ടയോട്ട തയ്യാറായി രംഗത്ത് എത്തിയിരിക്കുന്നത്.
എയർ ബാഗുകളുടെ നിർമാണ പിഴവുകളുടെ പേരിലാണ് ഇപ്പോൾ ഈ കാറുകളെല്ലാം പിൻവലിക്കാൻ ടയോട്ട തയ്യാറായിരിക്കുന്നത്. കൊറോളോ അടക്കമുള്ള വാഹനങ്ങളാണ് കമ്പനി തിരിച്ചുവിളിച്ച് പരിശോധിക്കാൻ ഒരുങ്ങുന്നത്. ജന്മനാടായ ജപ്പാന് പുറമെ ചൈന, ഇന്ത്യ, ഓഷ്യാനിയ എന്നിവിടങ്ങളിൽ നിന്നുമാണ് വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നത്. എയർബാഗുകളെ കുറിച്ച് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണിത്. തകാത കോർപറേഷൻ നിർമിച്ചുനൽകിയ എയർബാഗുകളുടെ സാങ്കേതിക പിഴവാണ് ഇതിന് കാരണം. അധിക ചൂട് നേരിടേണ്ടി വന്നാൽ എയർ ബാഗിലെ ഇൻഫളേറ്റർ പൊട്ടിത്തെറിക്കാൻ സാധ്യത കൂടുതലാണ്. എയർ ബാഗുഗൾ പൊട്ടിത്തെറിച്ച് 16 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്ക്. പരിശോധനാ വാഹനങ്ങളിൽ ഏഴ് ലക്ഷവും ജപ്പാനിലാണെന്ന് കമ്പനി വ്യക്തമാക്കി.