സ്റ്റെപ്പിറങ്ങാന്‍ ശ്രമിച്ച ഇന്നോവയ്ക്ക് കിട്ടിയ എട്ടിന്റെ പണി

കോട്ടയം :ഇന്നോവ സ്റ്റെപ്പിറക്കാന്‍ ശ്രമിച്ച യാത്രക്കാരന് പണികിട്ടുന്ന വിഡിയോ സോഷ്യല്‍ മിഡിയകളില്‍ വൈറല്‍.കേരള റജിസ്ട്രേഷനുള്ള ഇന്നോവ ക്രിസ്റ്റെയെയാണ് സ്റ്റെപ്പിറക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സ്റ്റപ്പ് അവസാനിക്കുന്നിടത്ത് ബംബര്‍ ഇടിച്ച് നിന്നു. വാഹനത്തിന്റെ ഡ്രൈവര്‍ക്ക് അബദ്ധം പറ്റിയാണ് സ്റ്റെപ്പിറക്കാന്‍ ശ്രമിച്ചതെന്ന് വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ടൊയോട്ടയുടെ ഇന്ത്യയിലെ ഏറ്റവും അധികം വില്‍പ്പനയുള്ള എംയുവിയാണ് ഇന്നോവ ക്രിസ്റ്റ.

2004 ല്‍ വിപണിയിലെത്തിയ ഇന്നോവയുടെ ഏറ്റവും പുതിയ മോഡലാണ് ക്രിസ്റ്റ. കഴിഞ്ഞ വര്‍ഷമാണ് കമ്പനി ക്രിസ്റ്റയെ പുറത്തിറക്കിയത്. 2.7 ലീറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ കൂടാതെ 2.8 ലീറ്റര്‍ ഡീസല്‍, 2.4 ലീറ്റര്‍ ഡീസല്‍ എന്നീ വകഭേദങ്ങള്‍ ഇന്നോവ ക്രിസ്റ്റയ്ക്കുണ്ട്.എസ് യു വി, എംയുവി, ഹാച്ച്ബാക്ക് സെഡാന്‍ തുടങ്ങി വിവിധ ശ്രേണികളിലുള്ള വാഹനങ്ങളുടെ ധര്‍മ്മങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. എസ് യു വി നിര്‍മിക്കുന്ന മാനദണ്ഡങ്ങള്‍ ഉപയോഗിച്ചായിരിക്കില്ല എംയുവികള്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ടു തന്നെ എംയുവികള്‍ക്ക് ഒരിക്കലും എസ് യു വികളെപ്പോലെ പെരുമാറാന്‍ സാധിക്കില്ല
ഇന്ന് ഇന്ത്യന്‍ വിപണിയിലെ പേരും പെരുമയുമുള്ള എംയുവിയാണ് ഇന്നോവ. ‌യാത്രാ സുഖത്തിന് പേരു കേട്ട ഇന്നോവ പക്ഷെ ഓഫ് റോഡിങ്ങിന് തീരെ യോജിക്കില്ല. അതിനു ചേര്‍ന്ന തരത്തിലല്ല കമ്പനി ഇന്നോവയെ നിര്‍മിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top