സ്വന്തം ലേഖകൻ
ന്യൂഡൽഹി: സോളാർ ടിപി ചന്ദ്രശേഖരൻ വധ ഗൂഡാലോചനാ കേസുകൾ മാർച്ച് ഒന്നിനു സിബിഐയ്ക്കു വിട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയേക്കുമെന്നു സൂചന. സിപിഎം നേതാവ് പിണറായി വിജയനെയും കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും സിബിഐ കുടുക്കിൽപ്പെടുത്തി നേട്ടമുണ്ടാക്കുകയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ടിപി ചന്ദ്രശേഖരൻ കേസിൽ വധ ഗൂഡാലോചന ഏറ്റെടുക്കാൻ സിബിഐ ഇതുവരെ മടിച്ചു നിൽക്കുകയായിരുന്നു.
ഇതിനിടെയാണ ശക്തമായ സമ്മർദവുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത് എത്തിയതോടെയാണ് ആഭ്യന്തര വകുപ്പ് ശക്തമായ നടപടികൾക്കു ഒരുങ്ങുന്നത്. നിലവിൽ സിപിഎമ്മിന്റെ കണ്ണൂരിലെ ശക്തനായ നേതാവ് ജയരാജനെ രണ്ടു കേസുകളിൽ സിബിഐ ഇപ്പോൾ തന്നെ കുറ്റം ചുമത്തികഴിഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് പിണറായി വിജയനെ കൂടി കേസിൽ കുടുക്കാനുള്ള നീക്കവുമായി ബിജെപി സംസ്ഥാന നേതൃത്വം സജീവമായി നീങ്ങുകയാണ്.
സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ മൗനം പാലിച്ചിരുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിനേറ്റ തിരിച്ചടിയാണ് യഥാർഥത്തിൽ ഇപ്പോൾ കേന്ദ്ര നേതൃത്വം കേസ് സിബിഐയ്ക്കു വിടാൻ തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയിൽ വച്ചു പണം കൈമാറിയെന്ന കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം ഈ കേസ് അടക്കം സോളാർ കേസ് പൂർണമായും സിബിഐയ്ക്കു വിടുന്നതിനാണ് ബിജെപി കേന്ദ്ര നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്. ഇതിലൂടെ സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിനു തിരഞ്ഞെടുപ്പിൽ കൂടുതൽ ഊർജം പകരാമെന്നാണ് കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇതിനായി അമിത് ഷാ തന്നെ നേരിട്ടു സിബിഐയ്ക്കു വേണ്ട നിർദേശങ്ങൾ നൽകുമെന്നും ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നു.