![](https://dailyindianherald.com/wp-content/uploads/2016/01/tp_0.jpg)
കോഴിക്കോട്: ടി.പി വധ ഗൂഢാലോചന കേസ് സി.ബി.ഐക്ക് കൈമാറുന്ന വിഷയത്തില്‍ അനുകൂല മറുപടി ലഭിച്ചെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും രമ അറിയിച്ചു. രാവിലെ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി പുതിയ നിവേദനം മുഖ്യമന്ത്രിക്ക് രമ കൈമാറി. എന്നാല്‍, കേസ് സി.ബി.ഐക്ക് വിടുന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയാറായില്ല.
ടി.പി വധ ഗൂഢാലോചന കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കെ.കെ രമ നല്‍കിയ അപേക്ഷ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. ഈ ആവശ്യം ഉന്നയിച്ച് നേരത്തെയും കെ.കെ രമ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ വിശദമായ അന്വേഷണം നടത്തണമെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് രമ നേതാക്കളെ കണ്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇക്കാര്യം ചുണ്ടിക്കാണിച്ച് കത്തയച്ചിരുന്നു.