ടി പി വധശ്രമ ഗൂഢാലോചന കേസ് വിചാരണ കൂടാതെ തള്ളണമെന്ന ഹര്‍ജിയില്‍ കോടതി വിധി ഇന്ന്

കോഴിക്കോട്: ടി പി യെ ആസ്പതമാക്കിയുള്ള സിനിമാ വിവാദം കത്തി നില്‍ക്കെ ടി പി ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചന കേസ് വിചാരണ കൂടാതെ തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.
ടി പി ചന്ദ്രശേഖരനെ 2009 കാലയളവിലും വധിക്കാന്‍ ശ്രമം നടന്നിരുന്നതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ചോംമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്തതാണ് കേസ്. ടി പി വധകേസില്‍ ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജ്, ടി കെ രജീഷ് എന്നിവരടക്കം 15 പ്രതികളാണ് കേസിലെ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ ഒന്നാം പ്രതിയായിരുന്ന സി.പി.ഐഎം നേതാവ് സി.എച്ച് അശോകന്‍ മരണപ്പെട്ടു. ബാക്കിയുള്ള 14 പ്രതികള്‍ക്കെതിരേയും കേസ് നിലനില്‍ക്കില്ലെന്നും വിചാരണ നടത്താന്‍ പോലും ആവശ്യമായ തെളുവുകളില്ലെന്നുമാണ് പ്രതിഭാഗം വാദം. അതിനാല്‍ വിചാരണയ്ക്ക് മുന്നോടിയായി തന്നെ കേസ് തള്ളണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യത്തില്‍ വിശദമായി വാദം കേണ്ടതിന് ശേഷം കോടതി വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കുറ്റപത്രത്തിന്‍ മേല്‍ വിചാരണ നടത്തണമെന്നും ആവിശ്യമായ സാഹചര്യതെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം

Top