ടി.പി ചന്ദ്രശേഖരന്‍ സ്തൂപത്തിന് നേര്‍ക്ക് വീണ്ടും അക്രമം

വടകര:  വടകര വളളിക്കാട്ട് ടിപി ചന്ദ്രശേഖരന്റെ താല്‍ക്കാലിക സ്തൂപത്തിന് നേരെ ആക്രമണം. താത്കാലികമായി നിര്‍മ്മിച്ച സ്തൂപം തല്ലിത്തകര്‍ത്തു. അതേസമയം, ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. സ്തൂപത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന ചന്ദ്രശേഖരന്റെ ഫോട്ടോ അക്രമികള്‍ നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഫോട്ടോ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.TP Anniversary-img dih
ചന്ദ്രശേഖരന്റെ സ്തൂപത്തിന് നേരെ ആക്രമണം നടന്ന സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണ് ആര്‍എംപി നേതാവ് രമ പറഞ്ഞു. പൊലീസ് സി പി എമ്മിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. സിപിഎം ആക്രമണം നടത്തുബോള്‍ പൊലീസ് സ്ഥലത്തു നിന്ന് മാറി നില്‍ക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്ന് പ്രകടനം നടത്തുമെന്നും അവര്‍ പറഞ്ഞു.ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സ്മൃതി മണ്ഡപത്തിന് നേര്‍ക്ക് അക്രമം ഉണ്ടാകുന്നത്. ആഗസ്തില്‍ ഉണ്ടായ അക്രമത്തില്‍ സ്തൂപത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന നക്ഷത്രവും ബോര്‍ഡും നശിപ്പിച്ചിരുന്നു. അതിന് പകരം സ്ഥാപിച്ചിരുന്ന ഫോട്ടോയാണ് ഇപ്പോള്‍ തകര്‍ത്തത്. കഴിഞ്ഞ തവണ സ്തൂപം തകര്‍ത്തതിന് ശേഷം ഇവിടെ സ്ഥിരമായി പോലീസ് കാവല്‍ ഏര്‍പ്പെടുത്തുമെന്നും സി.സി ടി.വി ക്യാമറ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ അത് ഇതുവരെ നടപ്പിലായിട്ടില്ല.

തിങ്കളാഴ്‌ച ഇലക്ഷന്‍ സമയത്ത് സിപിഎം പ്രവര്‍ത്തകരും ആര്‍എംപി തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ചന്ദ്രശേഖരന്റെ താല്‍ക്കാലിക സ്തൂപത്തിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top