അഞ്ജു ബോബി ജോര്‍ജ്ജിന്റെ വിമര്‍ശനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ല.ടി പി ദാസന്‍ സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡണ്ടാകും .ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍ വൈസ് പ്രസിഡന്റാകാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി മുന്‍ പ്രസിഡന്റമായ ടി പി ദാസനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റാകാനും സാധ്യത. അടുത്ത ദിവസങ്ങളില്‍ തന്നെ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകും.മുന്- പ്രസിഡണ്ട് അഞ്ജു ബോബി ജോര്‍ജ്ജും ഭരണസമിതിയും രാജിവച്ചതോടെയാണ് സ്‌പോട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുന്നത്. പുതിയ കമ്മിറ്റിയുമായി സഹകരിക്കാന്‍ നിരവധി കായികതാരങ്ങളും തയ്യാറാണ്. കായിക രംഗത്തുള്ളവരും പുനഃസംഘടിപ്പിക്കുന്ന സ്‌പോട്‌സ് കൗണ്‍സിലില്‍ അംഗങ്ങളാകും. കൂടാതെ രാഷ്ട്രീയക്കാരും സമിതിയില്‍ ഉണ്ടാകും.നേരത്തെ മുതല്‍ തന്നെ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ടി പി ദാസന്റെ പേരാണ് പരിഗണിക്കപ്പെട്ടത്. എന്നാല്‍ അഞ്ജു ബോബി ജോര്‍ജ്ജ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതോടെ അദ്ദേഹക്കെ കൈവിടുമെന്ന പ്രചരണം ചില കോണുകളില്‍ ഉണ്ടായി.

 

എന്നാല്‍ സ്വന്തം അഴിമതി പുറത്തുവന്നതില്‍ ജാള്യത മറയ്ക്കാനുള്ള ശ്രമമായി മാത്രമേ കായികമന്ത്രി ഇ പി ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ വിലയിരുത്തിയത്. അഞ്ജുവിന്റെ ആരോപണം വില കല്‍പ്പിക്കേണ്ടെന്ന നിലപാട് മുഖ്യമന്ത്രി കൈക്കൊണ്ടതോടെ ദാസന് തന്നെ നറുക്കു വീഴുകയായിരുന്നു.മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ടിപി ദാസന്റെ കാലത്തു നടപ്പിലാക്കി സ്‌പോര്‍സ് ലോട്ടറിയില്‍ അഴിമതിയുണ്ടെന്നായിരുന്നു അഞ്ജുവിന്റെ ആരോപണം. എന്നാല്‍, ഇതില്‍ കഴമ്പില്ലെന്നാണ് പൊതുവില്‍ വിലയിരുത്തല്‍ ഉണ്ടായത്. നേരത്തെ സ്‌പോട്‌സ് കൗണ്‍സില്‍ തലപ്പത്ത് കായികതാരങ്ങള്‍ തന്നെ വരണമെന്ന ആവശ്യം ചില കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍, പ്രസിഡന്റ് പദവിക്ക് പകരം ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടനെ വൈസ് പ്രസിഡന്റിന്റെ പദവി നല്‍കാനാണ് തീരുമാനമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള കായിക രംഗത്ത് പലപ്പോഴും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്ത വ്യക്തിത്വമാണ് മേഴ്‌സി കുട്ടന്റേത്. കൊച്ചിയില്‍ അവരുടെ നേതൃത്വത്തില്‍ സ്‌പോട്‌സ് അക്കൗദമി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാറില്‍ നിന്നടക്കം കാര്യമായ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല. എങ്കില്‍ തന്നെയും കായിക രംഗത്ത് തുടര്‍ന്ന് യുവപ്രതിഭകളെ വാര്‍ത്തെടുക്കാന്‍ മേഴ്‌സി കുട്ടന്‍ ശ്രമിക്കാറുണ്ട്. കൊച്ചിയില്‍ നിന്നുള്ള സിപിഐ(എം) നേതാക്കളാണ് മേഴ്‌സിക്ക് വേണ്ടി ശക്തമായി വാദിച്ചത്. ഈ ചുമതല അവരുടെ അര്‍ഹതയ്ക്കുള്ള അംഗീകാരമായാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.
2009 മുതല്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമി സ്ഥാപിച്ച് കായികതാരങ്ങളെ വാര്‍ത്തെടുക്കുന്ന ശ്രമത്തിലാണ് ഈ താരം അടുക്കിടെ ക്രെഡായിയുടെ സാമ്പത്തിക സഹായമാണ് ഈ സ്ഥാപനത്തിന് ആശ്വാസമായി മാറിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേടിരുന്ന ഈ അക്കാദമി പൂട്ടലിന്റെ വക്കിലണ്. കായികതാരം കൂടിയായ ഭര്‍ത്താവ് മുരളി കുട്ടന്റെ വിയോഗത്തിന് ശേഷവും കായിക രംഗത്തോടുള്ള ആവേശം കൊണ്ടാണ് മേഴ്‌സി കുട്ടികളെ പരിശീലിപ്പിക്കാനായും മറ്റും രംഗത്തു നിന്നത്. ഇവരുടെ മകന്‍ സുജിത്ത് കുട്ടനും കേരളത്തില്‍ അറിയപ്പെടുന്ന അത്‌ലറ്റായി വളര്‍ന്നിട്ടുണ്ട്.

അതേസമയം, അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ രാജിവച്ചെങ്കിലും താല്‍കാലം രാജിവയ്ക്കേണ്ടതില്ലെന്നാണ് യുഡിഎഫ് നിയമിച്ച ജില്ലാ കൗണ്‍സിലുകളുടെ തീരുമാനം. കഴിഞ്ഞ മാര്‍ച്ചില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുനഃസംഘടിപ്പിക്കപ്പെട്ടതാണ് ജില്ലാ കൗണ്‍സിലുകള്‍. സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളോട് സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ച സ്ഥിതിക്ക് രാജിവച്ചൊഴിയേണ്ടതില്ലെന്നും വേണമെങ്കില്‍ സര്‍ക്കാര്‍ പിരിച്ചു വിടട്ടെ എന്നുമുള്ള നിലപാടിലാണ് ജില്ലാ കൗണ്‍സിലുകള്‍. സ്‌പോട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുന്നതിനൊപ്പം തന്നെ ജില്ലാ കൗണ്‍സിലുകളെയും സര്‍ക്കാര്‍ പിരിച്ചുവിട്ടേക്കുമെന്ന് സൂചനയുമുണ്ട്.

നേരത്തെ പുതിയ കായിക മന്ത്രിയായി ചുമതലയേറ്റ ഇ.പി ജയരാജനെ കാണാന്‍ എത്തിയതാണ് അഞ്ജുബോബി ജോര്‍ജിന്റെ രാജിയിലേക്ക് കലാശിച്ച സംഭവങ്ങള്‍ക്ക് തുടക്കമായത്. അഞ്ജു അടക്കം സ്പോര്‍ട്സ് കൗണ്‍സിലില്‍ എല്ലാവരും അഴിമതിക്കാരും പാര്‍ട്ടിവിരുദ്ധരുമാണെന്ന് ആരോപിച്ച് മന്ത്രി തട്ടിക്കയറിയെന്നാണ് അഞ്ജു മാദ്ധ്യമങ്ങളോട് മന്ത്രിയുമായുള്ള സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞത്. കൂടാതെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായ അഞ്ജു ആരോട് ചോദിച്ചിട്ടാണ് ബാംഗ്ലൂരില്‍ നിന്നും വരാന്‍ വിമാനടിക്കറ്റ് ചാര്‍ജ് എഴുതി എടുക്കുന്നതെന്നും മന്ത്രി ഇ.പി ജയരാജന്‍ ചോദിച്ചിരുന്നു. സ്‌പോട്‌സ് കൗണ്‍ിസിലില്‍ ഹാജരാകാത്ത അഞ്ജുവിന്റെ നിലപാടാണ് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വിമാനക്കൂലി എഴുതി എടുക്കുന്നതിനെയും മന്ത്രി വിമര്‍ശിച്ചതോടെ അഞ്ജു രാജിവച്ചു.

Top