
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം. 70 വയസ് കഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യത്തിന്റെ പേരിലാണ് ഇളവിന് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ ആരംഭിച്ചു. കണ്ണൂര്‍ എസ്പി റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ്. കുഞ്ഞനന്തന്റെ ബന്ധുക്കളുടെയും ടിപിയുടെ ഭാര്യ കെ.കെ.രമയുടെയും മൊഴിയെടുത്തു. എതിര്‍പ്പുണ്ടോ എന്നറിയാനാണ് രമയുടെ മൊഴിയെടുത്തത്. ശിക്ഷായിളവിനുള്ള നീക്കമല്ല, പൂര്‍ണമായും വിട്ടയക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് രമ ആരോപിച്ചു.
Tags: tp murder