മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. വ്യാജരേഖ ചമച്ചുവെന്നതാണ് അദ്ദേഹത്തിനെതിരായ കേസ്. സെന്‍കുമാറിന് സമന്‍സ് നല്‍കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വ്യാജരേഖ സമര്‍പ്പിച്ചു സെന്‍കുമാര്‍ അവധി ആനുകൂല്യം നേടിയെടുത്തെന്ന പരാതിയില്‍ മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. തുടര്‍ന്നാണ് ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടു സെന്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം സെന്‍കുമാറിനെതിരേ വരുന്ന രണ്ടാമത്തെ കേസാണിത്. നേരത്തേ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയിലും അദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നു. പോലീസ് മേധാവി സ്ഥാനത്തു നിന്നു നേരത്തേ സര്‍ക്കാര്‍ നീക്കിയപ്പോള്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സെന്‍കുമാര്‍ സര്‍വീസില്‍ തിരിച്ചെത്തുകയായിരുന്നു. അടുത്തിടെയാണ് അദ്ദേഹം വിരമിച്ചത്.
സെന്‍കുമാറിനെ അറസ്റ്റ് ചെയ്യില്ല
Tags: tp sen kumar arrest