തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി സെന്‍കുമാര്‍ ചുമതലയേറ്റു. ഉച്ചയോടെയാണ് അദ്ദേഹത്തെ പുനര്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. തുടര്‍ന്ന് ഐഎംജി ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞശേഷം വൈകുന്നേരം നാലരയോടെയാണ് അദ്ദേഹം പോലീസ് ആസ്ഥാനത്തെത്തി ലോക്‌നാഥ് ബഹ്‌റയില്‍ നിന്ന് ചുമതല ഏറ്റെടുത്തത്.
പോലീസ് ആസ്ഥാനത്തെത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് ഓഫീസിലെത്തി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് ചുമതല ഏറ്റെടുത്തത്.
സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന മുന്‍ ഉത്തരവില്‍ വ്യക്തതതേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളിയതിന് പിന്നാലെയാണ് അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചത്.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ പോലീസ് മേധാവിസ്ഥാനത്തുനിന്ന് സെന്‍കുമാറിനെ നീക്കുകയായിരുന്നു. സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് അദ്ദേഹം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ ഏപ്രില്‍ 24ന് സെന്‍കുമാറിനെ പുനര്‍നിയമിക്കാന്‍ ഉത്തരവിട്ടു. വിധിയില്‍ നടപടികള്‍ സ്വീകരിക്കണമെന്ന നിയമോപദേശം ഉണ്ടായിട്ടും വ്യക്തതാ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.