തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നതിനെ തുടര്‍ന്നാണ് സെന്‍കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. സെന്‍കുമാറിനെതിരായ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സര്‍വീസില്‍നിന്നു വിരമിച്ചശേഷം ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്ന് പരാമര്‍ശത്തിന്‍റെ പേരിലാണ് സെന്‍കുമാറിനെതിരേ നടപടി. നൂറുകുട്ടികള്‍ ജനിക്കുന്പോള്‍ 42 പേര്‍ മുസ്ലിം വിഭാഗക്കാരാണെന്ന സെന്‍കുമാറിന്‍റെ പരാമര്‍ശവും വിവാദമായി.പോലീസ് മേധാവി അറസ്റ്റിലാകുന്നത് സംസ്ഥാന പോലീസിന്‍റെ ചരിത്രത്തില്‍ അപൂര്‍വ സംഭവമാണ്.