സ്‌പോട്‌സ് ലേഖകൻ
റിയോ ഡി ജനീറോ: വേഗതയുടെ പര്യായം ഉസൈൻ ബോൾട്ട് രണ്ട് വർഷങ്ങൾക്കു മുമ്പ് തന്നെ വിരമിക്കൽ പ്രഖ്യാപനം നടത്തിയതാണ്. ഇപ്പോൾ വീണ്ടും കരിയർ താൻ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് രംഗത്തു വന്നിരിക്കുകയാണ് ഈ കരുത്തനായ ജമൈക്കക്കാരൻ. റിയോ ഡി ജനീറോയിൽ നടക്കുന്ന ഒളിമ്പിക്‌സോടെ വിരമിക്കുമെന്ന് നേരത്തെ അറിയിച്ചെങ്കിലും പിന്നീട് 2017 ലെ ലോക ചാമ്പ്യൻഷിപ്പോടെ മാത്രമേ വിരമിക്കുകയുള്ളൂവെന്ന് തീരുമാനം മാറ്റി.
ഇപ്പോൾ വീണ്ടും റിയോയായിരിക്കും തന്റെ അവസാന ടൂർണമെന്റ് എന്ന് അറിയിച്ചിരിക്കുകയാണ് ബോൾട്ട്. ഇനിയും കരിയറിൽ തുടരുകയെന്നത് കഠിനമായിരിക്കുമെന്ന് ബോൾട്ട് പറഞ്ഞു. ബീയ്ജിംഗ് ഒളിമ്പിക്‌സിൽ 100, 200, റിലേയിലും ബോൾട്ട് സ്വർണം നേടിയിരുന്നു. റിയോയിലും മൂന്ന് സ്വർണം കരസ്ഥമാക്കുകയെന്നതാണെന്ന് തന്റെ സ്വപ്‌നമെന്ന് ബോൾട്ട് പറയുന്നു. 100 മീറ്ററിലും 200 മീറ്ററിലും ബോൾട്ടിന്റെ പേരിലാണ് നിലവിലെ ലോക റെക്കോർഡ്. ഈ വർഷം ഓഗസ്റ്റ് 5 നാണ് റിയോ ഡി ജനീറോയിൽ ഒളിമ്പിക്‌സ് ആരംഭിക്കുക.