വെള്ളക്കെട്ടില്‍ വീണ് 16 കാരന്‍ മരിച്ചു; സംഭവം അമ്മ നോക്കി നില്‍ക്കെ

കാസര്‍കോഡ്: കാസര്‍കോഡ് ബങ്കളത്ത് 16 കാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. എരിക്കുളം സ്വദേശി ആല്‍ബിന്‍ (16) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് എരിക്കുളം സ്വദേശി ആല്‍ബിനും ബന്ധുക്കളും വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയത്. തുടര്‍ന്ന് ആല്‍ബിന്‍ മുങ്ങിപ്പോകുകയായിരുന്നു. കളിമണ്‍ ഖനനം നടത്തിയതിനെ തുടര്‍ന്നുണ്ടായ വിശാലമായ കുഴിയിലെ വെള്ളക്കെട്ടിലാണ് കുട്ടി മുങ്ങിപ്പോയത്. കുട്ടിയുടെ അമ്മയുമുണ്ടായിരുന്നു. അമ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവരാണ് തെരച്ചില്‍ നടത്തിയത്. അഗ്‌നിരക്ഷാ സേന, സ്‌കൂബ ടീം അംഗങ്ങള്‍ എന്നിവരും തെരച്ചിലില്‍ പങ്കെടുത്തിരുന്നു. ഇന്നലെ വെളിച്ചക്കുറവ് കാരണം തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു.

ഇന്ന് രാവിലെ തെരച്ചില്‍ പുനരാരംഭിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശി സെബാസ്റ്റ്യന്‍ – ദീപ ദമ്പതികളുടെ മകനായ ആല്‍ബിന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. കുട്ടി വെള്ളക്കെട്ടില്‍ വീണതറിഞ്ഞ് ഹൃദയാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 62 വയസുകാരി മരിച്ചു. ബങ്കളം സ്വദേശിനി വിലാസിനിയാണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തെ വെള്ളക്കെട്ടിലാണ് കുട്ടി വീണത്. ഇന്നലെ വൈകുന്നേരം വാര്‍ത്ത അറിഞ്ഞ ഇവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് വിലാസിനിയുടെ മരണം സ്ഥിരീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top