പൊള്ളാച്ചി: തിരുനെല്‍വേലിയില്‍ നിന്ന് പൂനെയ്ക്കുള്ള പ്രത്യേക ട്രെയിന്‍ പൊള്ളാച്ചിക്കടുത്ത് പാളംതെറ്റി. എഞ്ചിനും ആദ്യത്തെ ഏഴ് കമ്പാര്‍ട്ട്‌മെന്റുകളുമാണ് പാളം തെറ്റിയത്. ചൊവ്വാഴ്ച രാത്രി 9.50ഓടെയായിരുന്നു സംഭവം. ആര്‍ക്കും കാര്യമായി പരിക്കില്ലെന്ന് റെയില്‍വേ അറിയിച്ചു.
പൊള്ളാച്ചിക്കും മീനാക്ഷിപുരത്തിനുമിടയില്‍ വാളക്കൊമ്പില്‍ സോയാബീന്‍ കമ്പനിക്കടുത്ത് വെച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. റെയില്‍പാതയോരത്തുനിന്ന വന്‍മരം കടപുഴകിവീണതാണ് അപകടത്തിന് കാരണമായത്.
മരം ഇടിച്ചുതകര്‍ത്ത് മുന്നോട്ടുനീങ്ങിയ എന്‍ജിനും ആദ്യത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെ ഏഴ് ബോഗികളും പാളംതെറ്റി. ഇവയിലെ യാത്രക്കാരെ പാളംതെറ്റാത്ത ബോഗികളിലേക്ക് മാറ്റി. അര്‍ധരാത്രിക്കുശേഷം ഷൊര്‍ണൂരില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള പ്രത്യേകവണ്ടിയെത്തി.
മരം മുറിച്ചുമാറ്റി ബോഗികള്‍ നീക്കിയാലേ ഇതിലൂടെ ഗതാഗതം പുനരാരംഭിക്കാനാവൂ. ഇതുമൂലം ഇന്ന് പുലര്‍ച്ചെ ഓടേണ്ടിയിരുന്ന തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ളവ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോചെയ്യും. അപകടത്തെത്തുടര്‍ന്ന് പാലക്കാട് ഡിവിഷന്‍ ആസ്ഥാനത്ത് പ്രത്യേക സഹായകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. 04912556198, 2555231 എന്നീ നമ്പറുകളില്‍നിന്ന് കൂടുതല്‍