കര്‍ണാടകയില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടു മരണം,നിരവധിപേര്‍ക്ക് പരിക്ക്

ബംഗളൂരു:കര്‍ണാടകയില്‍ തുരന്തോ എക്‌സ്പ്രസിന് പാളംതെറ്റി രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. സെക്കന്തരാബാദ്^മുംബൈ തുരന്തോ എക്സ്പ്രസാണ് അപകടത്തില്‍ പെട്ടത്. ഗുല്‍ബര്‍ക്കടുത്ത് മാര്‍തൂരിലുണ്ടായ അപകടത്തില്‍ ട്രെയിനിന്‍െറ ഒമ്പത് ബോഗികള്‍ പാളം തെറ്റി. പുലര്‍ച്ചെ 2.20നാണ് അപകടമുണ്ടായത്.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കല്‍ബുര്‍ഗി പൊലീസ് സൂപ്രണ്ട് അമിത് സിങ് അറിയിച്ചു. പരിക്കേറ്റവരെ ഗുല്‍ബര്‍ഗയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം ഇനിയും വ്യക്തമല്ല. സംഭവസ്ഥലത്ത് പാഞ്ഞെത്തിയ നാട്ടുകാരാണ് ബോഗികളുടെ എമര്‍ജന്‍സി ജന്നലുകള്‍ പൊളിഞ്ഞ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. അധികംതാമസിക്കാതെ ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടം സംബന്ധിച്ച് അന്വേഷണത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. റെയില്‍ ബോര്‍ഡ് ചെയര്‍മാനോട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രെയിനിലെ യാത്രക്കാരെ മുംബൈയില്‍ എത്തിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കിയതായും മന്ത്രി അറിയിച്ചു.

Top