ബിഹാര്‍: മധുബനിയില്‍ ട്രെയിനില്‍ തീപിടുത്തം. സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് രാത്രി തീ പിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ജയ്നഗറില്‍ നിന്ന് ന്യൂ ഡല്‍ഹിയിലേക്ക് പോകുന്ന സ്വാതന്ത്ര്യ സേനാനി എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. സംഭവ സമയം ട്രെയിനില്‍ ആരുമില്ലായിരുന്നു.
രാവിലെ ട്രെയിനിലേക്ക് തീ പടര്‍ന്നുകയറുന്നത് സ്‌റ്റേഷനില്‍ നിന്നിരുന്ന ആളുകളുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയുമായിരുന്നു. ട്രെയിനില്‍ എങ്ങനെയാണ് തീപിടിച്ചെന്ന് വ്യക്തതയില്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക