സ്വന്തം ലേഖകൻ
ന്യൂഡൽഹി: സ്വവർഗ പ്രേമികളുടെ ജീവിത നിലവാരം ഉയർത്താനുള്ള രാജ്യത്തെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മോഡലിങ് ഏജൻസി ഡൽഹിയിൽ പ്രവർത്തനം ആരംഭിച്ചു. ട്രെയിൽ ബ്ലേസിങ് എന്ന മോഡലിങ് ഏജൻസിയുടെ പിന്നിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിക്കുന്നത് കാത്തെലൈൻ ജെന്നർ എന്ന ടോപ്പ് മോഡലാണ്.
സ്വവർഗ പ്രേമികൾക്കിടയിൽ മോഡലിങ് അടക്കമുള്ളവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാത്തറിൽ ഇപ്പോൾ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
നിലവിൽ ഇന്ത്യയിൽ വേശ്യകളോടും, ഭിക്ഷക്കാരോടും ഒപ്പമാണ് സ്വവർഗ പ്രേമികളെയും പരിഗണിക്കുന്നത്. ഇത്തരത്തിൽ ജീവിക്കുന്ന ട്രാൻസ്‌ജെൻഡർ സഹോദരങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്നു പദ്ധതിയുടെ ഇന്ത്യയിലെ പരിശീലന പരിപാടികൾക്കു നേതൃത്വം നൽകുന്ന രുന്ദ്രാണി ചൗധിരി അഭിപ്രായപ്പെട്ടു.
ഇത്തരത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിനു വേണ്ടി പുതിയ രീതിയിൽ ആവിഷ്‌കരിക്കുന്ന ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യത്തെ ജനങ്ങളുടെ ബോധമനസിനെ കൂടി മെച്ചപ്പെടുത്തുകയാണ് ഇപ്പോൾ ഇവർ പുതിയ മോഡലിങ് ഏജൻസി ആരംഭിച്ചിതിലൂടെ ആവശ്യം ഉന്നയിച്ചിരിക്കുന്ന്. കഴിഞ്ഞ ദിവസം വിവിധ ട്രാൻസ്‌ജെൻഡർ വസ്ത്രങ്ങളുടെ ഫോട്ടോഷൂട്ടും പരിപാടികളുടെ ഭാഗമായി അധികൃതർ നടത്തയിരുന്നു.