ട്രാന്‍സ് വുമണാണെന്ന് തിരിച്ചറിഞ്ഞ ഇവയുടെ ജീവിതം മാറ്റിമറിച്ചത് എച്ച്.ഐ.വി ടെസ്റ്റ്; രൂപം മാറ്റി ഡ്രാഗണാകാന്‍ ശ്രമിക്കുന്ന വ്യക്തിയുടെ ജീവിതം

ആണിന്റെ പ്രത്യേകതകളോടെ ജനിച്ചെങ്കിലും പിന്നീട് താനൊരു ട്രാന്‍സ് സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് സ്ത്രീയായി ജീവിതം തുടരാന്‍ തീരുമാനിച്ച വ്യക്തിയാണ് ഇന ടിയാമറ്റ് മെഡൂസ. എന്നാല്‍ അതിനിടയിലാണ് തനിക്ക് എച്ച്.ഐ.വി ഉണ്ടെന്നകാര്യം ഇന തിരിച്ചറിയുന്നത്. അതോടെ ജീവിതം മാരി മറിയുകയായിരുന്നു.

മനുഷ്യനായി മരിക്കില്ലെന്ന് മനസ്സിലുറപ്പിച്ച ഇവ, അതിന് കണ്ടെത്തിയ മാര്‍ഗം വിചിത്രമായിരുന്നു. ഒരു ഡ്രാഗണെപ്പോലെ രൂപം മാറുക. നാവ് പിളര്‍ന്ന്, തലയില്‍ എട്ടോളം കൊമ്പുകള്‍ സ്ഥാപിച്ച് ശരീരം മുഴുവന്‍ ശല്‍ക്കങ്ങള്‍ പതിച്ച് അവരിപ്പോള്‍ ഒരു ഡ്രാഗണെപ്പോലെയായി. നിരന്തരം ശസ്ത്രക്രിയകള്‍ നടത്തിയാണ് ഇവ ഈ രൂപമാറ്റം സ്വന്തമാക്കിയത്. 60,000 ഡോളറിലേറെ അതിന് മാത്രമായി ചെലവിടുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Dragon lady: Tiamat is November 2012, before undergoing nose and ear surgery. She has had extensive cosmetic treatments and body modification, including facial tattooing and 'horns' on her forehead (pictured)

അമേരിക്കയിലെ പ്രശസ്തമായ ബാങ്കിന്റെ വൈസ് പ്രസിഡന്റായി ജീവിച്ചിരുന്നയാളാണ് ഇവ. റിച്ചാര്‍ഡ് ഹെര്‍ണാണ്ടസ് എന്നായിരുന്നു അക്കാലത്തെ പേര്. എന്നാല്‍, താന്‍ എച്ച്ഐവി പോസിറ്റീവാണെന്ന അറിവ് ഇവയുടെ മനസ്സിനെ തകിടം മറിച്ചു. ലിംഗമാറ്റം നടത്തിയ സ്ത്രീയായി മാറിയ റിച്ചാര്‍ഡ് മനുഷ്യനായി മരിക്കില്ലെന്ന് തീരുമാനിച്ചു. ഇവെയെന്ന് പേരുമാറ്റി, പതുക്കെ ഡ്രാഗണിലേക്ക് രൂപമാറ്റം നടത്താനുള്ളശ്രമങ്ങളും ആരംഭിച്ചു.

PIC BY THE WIZARD OF ODD TV/CATERS NEWS (PICTURED: Trangender Dragon, Eva, has spent over 60,000USD on her striking transofrmation) - This woman who claims to be the most modified transsexual in the world has spent upwards of 60,000USD (42kGBP) to resemble a dragon, complete with a forked tongue, tattooed scales and eight horns on her head. In 1997, Eva Tiamat Medusa, from Bruni, Texas, was living as a man and operating as a vice president for one of Americas leading banks, but a HIV diagnosis changed Evas named Richard Hernandez at the time life course, and she was determined not to die a human. Leaving the corporate world behind, Eva began morphing into the reptilian form shed always longed to have, claiming that after being abandoned by her parents at the age of five, she was born again under the care of the western diamondback rattlesnake. The now 56-year-old began her transformation with a series of scale tattoos before later having her nose re-shaped, ears removed and the whites of her eyes permanently stained green all costing an estimated 60,000USD (42kGBP). SEE CATERS COPY

56 വയസ്സുണ്ട് ഇവയ്ക്കിപ്പോള്‍. ചെവികള്‍ രണ്ടും അറുത്തുമാറ്റിയ ഇവ, മൂക്കിന് രൂപമാറ്റം വരുത്തി. കണ്ണുകള്‍ക്ക് സ്ഥിരമായി പച്ചനിറമാക്കി മാറ്റി. ഇനിയും 40,000 ഡോളറിന്റെ ശസ്ത്രക്രിയകള്‍ക്കുകൂടി ഇവ പ്ലാന്‍ ചെയ്യുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് താനെന്ന് അവര്‍ പറയുന്നു. മനുഷ്യനില്‍നിന്ന് ഡ്രാഗണിലേക്കുള്ള രൂപമാറ്റത്തിന് തനിക്കുമാത്രമറിയാവുന്ന കാരണങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്നാണ് ഇവയുടെ അഭിപ്രായം.

PIC BY THE WIZARD OF ODD TV/CATERS NEWS (PICTURED: Trangender Dragon, Eva, has spent over 60,000USD on her striking transofrmation) - This woman who claims to be the most modified transsexual in the world has spent upwards of 60,000USD (42kGBP) to resemble a dragon, complete with a forked tongue, tattooed scales and eight horns on her head. In 1997, Eva Tiamat Medusa, from Bruni, Texas, was living as a man and operating as a vice president for one of Americas leading banks, but a HIV diagnosis changed Evas named Richard Hernandez at the time life course, and she was determined not to die a human. Leaving the corporate world behind, Eva began morphing into the reptilian form shed always longed to have, claiming that after being abandoned by her parents at the age of five, she was born again under the care of the western diamondback rattlesnake. The now 56-year-old began her transformation with a series of scale tattoos before later having her nose re-shaped, ears removed and the whites of her eyes permanently stained green all costing an estimated 60,000USD (42kGBP). SEE CATERS COPY

ജീവിതത്തില്‍ ഇതുപോലുള്ള കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് പ്രചോദനമാകുന്നതിനുവേണ്ടിയാണ് താന്‍ ഈ പരീക്ഷണങ്ങള്‍ ശരീരത്തില്‍ നടത്തുന്നതെന്നും അവര്‍ പറയുന്നു. എച്ച്ഐവി പോസിറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ മരണഭയം തന്നെ വല്ലാതെ പിടികൂടിയെന്നും എന്നാല്‍, ഭയന്ന് ജീവിച്ച് മനുഷ്യനെപ്പോലെ മരിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ പുതിയൊരു രൂപം സ്വീകരിച്ചുവെന്നുമാണ് ഇവയുടെ ന്യായം. ലോകത്തേറ്റവും വെറുക്കപ്പെട്ടതും വിനാശകാരികളുമായ ജീവികളാണ് മനുഷ്യരെന്നും ഇവ പറയുന്നു.

Top