ട്രാന്‍സ് ജെന്‍ഡര്‍ പോലീസ് സ്റ്റേഷനില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; കൊലപാതകമെന്ന് നാട്ടുകാര്‍; കേരളത്തിലും പ്രതിഷേധം

ചെന്നൈ: ലിംഗ നീതിക്കുവേണ്ടി പോരാടുന്ന ട്രാന്‍സ് ജെന്‍ഡര്‍ ആക്ടീവിസറ്റ് പോലീസ് സ്റ്റേഷനില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. ലിംഗനീതിക്കായി പോരാടുന്ന സാമൂഹ്യപ്രവര്‍ത്തക താരയാണ് (38) കൊല്ലപ്പെട്ടത്.
പാലീസ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളാണ് കസ്റ്റഡിയിലായ താരയെ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 95 ശതമാനവും പൊള്ളലേറ്റ നിലയിലായിരുന്നു താര. ആശുപത്രിയലെത്തിച്ച് മരണം സ്ഥിരീകരിച്ചു.

ചെന്നൈയിലാണ് സംഭവം. സഹോദരന്‍ ഉള്‍പ്പടെ നിരവധി സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു താര. പോണ്ടിബസാര്‍ പോലീസ് സ്റ്റേഷനു വെളിയിലാണ് താരയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ വെളുപ്പിനെ നാലിനാണ് താര പോലീസ് പോണ്ടി ബസാറില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയാക്കുന്നത്. ആ നേരത്ത് ലൈംഗിക തൊഴില്‍ ചെയ്യാന്‍ ഉപഭോക്താക്കളെ തിരക്കി ഇറങ്ങിയതാണെന്ന പേരിലാണ് പോലീസ് പീഡനം തുടങ്ങിയത്. ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ച താരയെ അവിടെ വച്ചും തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തിച്ചും അക്രമിച്ചു. മൊബൈല്‍ ഫോണും വാഹനത്തിന്റെ കീചെയ്നും പിടിച്ചെടുത്ത ശേഷമായിരുന്നു ബസാറില്‍ വച്ചുള്ള അക്രമണം. ചോദ്യം ചെയ്യാനെന്ന പേരില്‍ സ്റ്റേഷനിലെത്തിച്ചും മര്‍ദ്ദനം തുടര്‍ന്നു.

സുഹൃത്തുക്കളായ സനയേയും ആതിരയേയും പോലീസ് സ്റ്റേഷനില്‍ നിന്ന് ഫോണില്‍ വിളിച്ച് താര വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷനില്‍ വലിയ തര്‍ക്കം നടക്കുകയാണെന്നും ഉടനെത്തണമെന്നും താര അറിയിച്ചു. അരമണിക്കൂറിനുള്ളില്‍ എത്തിയ ആതിരയും സനയുമാണ് 95 ശതമാനം കത്തിക്കരിഞ്ഞ നിലയില്‍ താരയെ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ എത്തി മരണം സ്ഥിരീകരിച്ചു.

താര സ്വയം തീ കൊളുത്തിയെന്നാണ് പോലീസ് പറയുന്നത്. താരയുടെ സുഹൃത്തും ആക്ടിവിസ്റ്റുമായ ഗ്ലാഡി മേരി പോലീസ് പറയുന്നത് വിശ്വസിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു. വാഹനത്തിന്റെ കീ പോലീസ് കസ്റ്റഡിയിലിരിക്കെ ജീവാഹൂതി ചെയ്യാനുള്ള പെട്രോള്‍ എവിടെ നിന്നു കിട്ടി എന്നതടക്കമുള്ള ചോദ്യങ്ങളും ഉയരുന്നു.

താരയുടെ മരണത്തില്‍ പ്രതിഷേധിച്ച് എല്‍ജിബിടിക്യു സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കും. വൈകിട്ട് മൂന്നിന് സ്റ്റാച്യു ജംങ്ഷനിലാണ് തിരുവനന്തപുരത്തെ പ്രതിഷേധം. എറണാകുളത്ത് മറൈന്‍ ഡ്രൈവിലെ റെയിന്‍ബോ ബ്രിഡ്ജില്‍ അഞ്ചുമണിക്കും പ്രതിഷേധം നടക്കും.

(ചിത്രത്തില്‍ ഇടത് നില്‍ക്കുന്നതാണ് കൊല്ലപ്പെട്ട താര)

Top