പ്രണയദിനം അത്രമേല്‍ അര്‍ത്ഥമുള്ളതാക്കി മധ്യപ്രദേശ് സ്വദേശിയായ ജുനൈദ് ഖാന്‍.ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ വിവാഹം കഴിച്ചാണ് പ്രണയത്തിന്റെ വേറിട്ട സന്ദേശം ജുനൈദ് ഖാന്‍ ലോകത്തിനു നല്‍കിയത്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് ആയിരുന്നു ജുനൈദ് ഖാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ ജയ സിംഗ് പര്‍മാറിനെ വിവാഹം കഴിച്ചത്. തന്റെ കുടുംബം തങ്ങളെ സ്വീകരിക്കുമെന്നു തന്നെയാണ് കരുതുന്നതെന്ന് വിവാഹത്തിനു ശേഷം വരന്‍ ജുനൈദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബം തങ്ങളെ അംഗീകരിക്കാന്‍ മടി കാണിച്ചാലു താന്‍ അവള്‍ക്കൊപ്പം നില്‍ക്കും. താന്‍ അവളെ ഒരുപാട് സ്‌നേഹിക്കുന്നെന്നും എല്ലാ കാലവും അവളെ സന്തോഷവതിയാക്കി ഇരുത്തുമെന്നും ജുനൈദ് പറഞ്ഞു. അതേസമയം സാധാരണക്കാരനായ ഒരു യുവാവ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആയിട്ടുള്ള വ്യക്തിയെ വിവാഹം അത്യധികം വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് വധു ജയ സിംഗ് പര്‍മാര്‍ പറഞ്ഞു. സമൂഹം ഇതിനെ അസാധാരണമായ സംഭവമായിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എതിര്‍പ്പ് ഉയര്‍ത്തിയിട്ടും തന്നെ വിവാഹം കഴിക്കാന്‍ അദ്ദേഹം മനസ് കാണിച്ചു. അദ്ദേഹത്തിന്റെ കുടുംബവും താമസിയാതെ തന്നെ തങ്ങളെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വധു പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് താലിചാര്‍ത്തി മധ്യപ്രദേശ് സ്വദേശി
Tags: Transgender woman