പുരുഷന്‍മാരുടെ ജയിലില്‍ എത്തിയ ട്രാന്‍സ്‌ജെന്റര്‍ യുവതി രണ്ടായിരം തവണ ബലാല്‍സംഗത്തിനിരയായി; ഞെട്ടലോടെ ലോകം

സിഡ്‌നി: ലോകം മുഴുവന്‍ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. പുരുഷന്‍മാരുടെ ജയിലില്‍ അടയ്ക്കപ്പെട്ട ട്രാന്‍സ്‌ജെന്റര്‍ യുവതിക്ക് നേരിട്ടത് കൊടും പീഡനങ്ങള്‍. രണ്ടായിരം തവണ ഇവര്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായി news.com.au പോര്‍ട്ടലാണ് റിപ്പോര്‍ട്ട് ചെയ്തത്. ജയിലില്‍നിന്ന് ഇറങ്ങിയ ശേഷം പോര്‍ട്ടലിനോട് സംസാരിക്കവെയാണ് ഞെട്ടിക്കുന്ന അനുഭവം അവര്‍ വെളിപ്പെടുത്തിയത്. ഓസ്ട്രലിയയിലെ ബ്രിസ്‌ബെയിനിലാണ് സംഭവം.

1990ല്‍ കാര്‍ മോഷണ കേസില്‍ ശിക്ഷിക്കപ്പെട്ട് ബ്രിസ്‌ബെയിനിലെ ബോഗോ റോഡ് ജയിലില്‍ അടക്കപ്പെട്ട ട്രാന്‍സ്ജന്‍ഡര്‍ യുവതിക്കാണ് ക്രൂരമായ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. ജയിലില്‍ എത്തിയ സമയത്തു നടന്ന ശാരീരിക പരിശോധനയിലാണ് ഇവര്‍ ട്രാന്‍സ്ജന്‍ഡര്‍ സ്ത്രീയാണെന്ന കാര്യം പുറത്തറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കാര്യം അറിഞ്ഞ പുരുഷ അന്തേവാസികള്‍ നിരന്തരം ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
ജയിലില്‍ അടക്കപ്പെട്ട ശേഷം ഹോര്‍മോണ്‍ ചികില്‍സ തുടരാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് മുഖരോമങ്ങള്‍ വളരാന്‍ ഇടയാക്കി. നീളന്‍ മുടി ഒരു അന്തേവാസി മുറിച്ചു കളഞ്ഞു. പീഡനം സഹിക്കാനാവാതെ മൂന്ന് തവണ ജയില്‍ ചാടാന്‍ ശ്രമം നടത്തി. എങ്കിലും പിടിക്കപ്പെട്ടു. അതിജീവനത്തിനായി പുരുഷ തടവുകാരുടെ സര്‍വ്വ പീഡനങ്ങളും സഹിക്കുകയായിരുന്നു താനെന്ന് ഇവര്‍ അഭിമുഖത്തില്‍ പറഞ്ഞു.

Top