ഭിന്നലിംഗക്കാർ ഇനി മുതൽ സാരിയുടുക്കരുത്; കേന്ദ്രമന്ത്രിയുടെ വിചിത്ര നിര്‍ദേശം

രാജ്യത്തെ ഭിന്നലിംഗക്കാര്‍ സാരി ധരിക്കരുതെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ.ഭിന്നലിംഗ അവകാശ സംരക്ഷണത്തിനായി പാര്‍ലമെന്‍റില്‍ ബില്‍ അവതരിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ ഈ വിചിത്ര പ്രസ്തവന.

ഇത്തരമൊരു പരാമര്‍ശം നടത്താന്‍ എന്താണ് കരണമെന്തെന്ന് ചോദ്യത്തിനും മന്ത്രിയുടെ പക്കൽ ഉത്തരമുണ്ടായിരുന്നു. ”അവര്‍ സ്ത്രീയും പുരുഷനുമല്ല. അതുകൊണ്ട് തന്നെ അവര്‍ സാരി ധരിക്കേണ്ട കാര്യമില്ലെന്ന് രാംദാസ് പറഞ്ഞു. കൂടാതെ ഭിന്നലിംഗക്കാര്‍ പുരുഷന്‍മാരുടെ വസ്ത്രം ധരിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറയുന്നു.താന്‍ അവര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയല്ല. തനിക്ക് തോന്നിയ കാര്യം പറഞ്ഞുവെന്ന് മാത്രം. അവര്‍ സാരി ധരിക്കാത്തതാണ് ഉത്തമം. പക്ഷേ അവര്‍ക്ക് സാരി തന്നെ ധരിക്കണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അതിന് അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും വേറെ പ്രശ്നമൊന്നുമില്ലെന്നും രാംദാസ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമൂഹത്തില്‍ ഒരു സ്വതന്ത്ര വ്യക്തിത്വം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിക്കണമെന്ന് പറഞ്ഞതും ഇതേ മന്ത്രിയായിരുന്നു

Top