രാജ്യത്ത് പാചകവാതകങ്ങള്‍ വിതരണം ചെയ്യുന്നത് സ്റ്റീല്‍ നിര്‍മ്മിതമായ സിലിണ്ടരുകള്‍ മുഖേനെയാണ്. എന്നാല്‍ ഇത്തരം സിലിണ്ടറുകളില്‍ യഥാര്‍ഥ അളവില്‍ ഗ്യാസ് നിറച്ചിട്ടുണ്ടോ എന്ന് വ്യക്തമായി മനസിലാക്കാന്‍ കൃത്യമായ മാര്‍ഗങ്ങളില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി സുതാര്യമായ സിലിണ്ടറില്‍ ഗ്യാസ് വിതരണം നടത്താനാണ് പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നത്.
എല്‍പിജി തൂക്കത്തില്‍ വ്യാപകമായ തിരിമറി നടത്തുന്നുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് സിലിണ്ടറുകള്‍ സുതാര്യമാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. പുതിയ സിലിണ്ടറിന് നിലവിലുള്ളതിന്റെ ഇരട്ടിയോളം വിലവരുമെന്നാണ് വിലയിരുത്തല്‍. 1400 രൂപയാണ് നിലവിലുള്ള സിലിണ്ടറിന്റെ വില. അതേസമയം, ഇറക്കുമതി ചെയ്ത സുതാര്യമായ സിലിണ്ടറുകളുടെ വില 2,500 രൂപ മുതല്‍ 3000 രൂപവരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുമായി എണ്ണമന്ത്രാലയം ചര്‍ച്ച നടത്തി.